New Delhi: ഡൽഹി സർക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ CBI ഇന്ന് ആസ്ഥാനത്ത് ഹാജരാകും.
അതേസമയം, തനിക്കെതിരെ തീർത്തും തെറ്റായ കേസാണ് ചുമത്തിയിരിക്കുന്നത് എന്നും തന്‍റെ വീട്ടില്‍ പല തവണ പരിശോധന നടത്തിയ സിബിഐക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും മനീഷ് സിസോദിയ പ്രതികരിച്ചു. എല്ലാ ബാങ്ക് ലോക്കറുകളും പരിശോധിച്ചു, ഗ്രാമത്തിൽ പോയി എല്ലാം പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ല. ഈ കേസ് പൂർണമായും വ്യാജമാണ്, ട്വീറ്റിലൂടെയായിരുന്നു മനീഷ് സിസോദിയയുടെ പ്രതികരണം. തനിക്കെതിരെ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും താന്‍ ഗുജറാത്തിലേയ്ക്ക് പോകുന്നത് തടയാന്‍ ജയിലിലേക്ക് അയയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ പറഞ്ഞു. തന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.
लेकिन मेरे जेल जाने से गुजरात का चुनाव प्रचार रुकेगा नहीं। आज हर गुजराती खड़ा हो गया है। अच्छे स्कूल, अस्पताल, नौकरी, बिजली के लिए गुजरात का बच्चा बच्चा अब चुनाव प्रचार कर रहा है। गुजरात का आने वाला चुनाव एक आंदोलन होगा।
— Manish Sisodia (@msisodia) October 17, 2022
അന്വേഷണവുമായി ബന്ധപ്പെട്ട്, മനീഷ് സിസോദിയയുടെ ഗാസിയാബാദിലെ PNB ബ്രാഞ്ചിലെ ലോക്കറിൽ CBI പരിശോധന നടത്തിയിരുന്നു. പരിശോധനാ സമയത്ത് മനീഷ് സിസോദിയയും ഭാര്യയും ബാങ്കില്‍ ഹാജരായിരുന്നു.
Also Read: Delhi Excise Scam: അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് CBI
ഡൽഹി സർക്കാരിന്‍റെ എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഒന്നാം പ്രതിയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
Also Read: Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതിയില്‍ രണ്ടാമത്തെ അറസ്റ്റ്, സമീർ മഹേന്ദ്രു കസ്റ്റഡിയില്‍
കഴിഞ്ഞ ആഗസ്റ്റ് 19നാണ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് CBI ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിലായിരുന്നു സിബിഐ റെയ്ഡ്.
അതേസമയം, ഈ കേസില്‍ ഇതുവരെ രണ്ട് പേരെ CBI അറസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളിയായ വിജയ് നായര്‍, സമീർ മഹേന്ദ്രു തുടങ്ങിയവരെ CBI അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.
എന്താണ് ഡല്‍ഹി മദ്യ നയ കേസ്?
ഡല്‍ഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. ഇടപാടില്‍ ഇവര്‍ കോടികള്‍ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.
എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസില്‍ ഒന്നാം പ്രതി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...