New Delhi : ദീപാവലി (Deepawali 2021) ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലും മറ്റ് പ്രാന്തപ്രദേശങ്ങളിലും (Delhi NCR) വായുമലിനീകരിണം അതിരൂക്ഷമായി (Air Pollution). ഡൽഹിയിൽ സർക്കാർ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നെങ്കിലും രാത്രി 12 മണി വൈകിയും സാധാരണ പോലെ തന്നെ പടക്കങ്ങൾ പൊട്ടിച്ച് ദീപാവലി ആഘോഷം തുടരുകയായിരുന്നു. ഇതെ തുടർന്ന് ഇന്ന് രാവിലെ മുതൽ ഡൽഹിയിലും സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡാ, ഗാസിയാബാദ്, ഫരീദാബദ് എന്നിവടങ്ങളിൽ പുകമഞ്ഞ് രൂക്ഷമായി.
പുക മഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ചിലരിൽ അലർജി പരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. കേന്ദ്ര സർക്കാർ സ്ഥാപനമായ സഫറിന്റെ (System of Air Quality and Weather Forecasting And Research) കണക്ക് പ്രകാരം ഡൽഹിയിലെ വായു നിലവാര സൂചിക 386 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Thick smog covers #Delhi sky, visibility reduced; overall air quality in 'very poor' category pic.twitter.com/myx0Jhmqlt
— ANI (@ANI) November 5, 2021
ഡൽഹയിലെ വായു നിലവാരം വളരെ മോശമായ നിലയിലേക്കെത്തി. ഇന്ന് രാത്രിയോടെ മോശമായ നിലയിൽ നിന്ന് ഗുരതാരവസ്ഥയിലേക്ക് ഡൽഹി വായുമലിനീകരണം എത്തി ചേരുമെന്നാണ് സഫർ (SAFAR) അറിയിച്ചിരിക്കുന്നത്.
ദീപാവലിക്ക് മുന്നോടിയായി ഒക്ടോബർ 27 മുതൽ ഡൽഹിയിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരിക്കുകയായിരുന്നു. നിരോധനം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ALSO READ : വായു മലിനീകരണവും ഈര്‍പ്പവും കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകും
ഡൽഹിയിൽ പൊതുവെ പടക്കം പൊട്ടിക്കുന്നത് കുറവായിരുന്നെങ്കിലും ഉത്തർ പ്രദേശിന്റെയും ഹരിയാനയുടെയും സമീപ പ്രദേശങ്ങളായ നോയിഡാ, ഗാസിയബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിൽ വ്യാപകമായ പടക്കം പൊട്ടിക്കലായിരുന്നുണ്ടായത്.
ഈ പ്രദേശങ്ങളിൽ വായു നിലവാരം ഡൽഹിയെക്കാളും ഗുരുതരമായ അവസ്ഥയിലാണ്. ഫരീദാബാദ്-424, ഗാസിയാബാദ്-442, ഗുഡ്ഗാവ്-423, നോയിഡാ-431 എന്നിങ്ങനായിരുന്നു ഈ പ്രദേശിങ്ങളിൽ ഇന്നലെ രാത്രിയോടെ റിപ്പോർട്ട് ചെയ്ത വായുമലനീകരണ തോത്.
ALSO READ : Lock down: ഡല്‍ഹിയില്‍ വായുമലിനീകരണ൦ കുറയുന്നു
വായുഗുണനിലവാര സൂചിക (AQI) പ്രകാരം 301 മുതൽ 400 വരെ മോശമെന്നും 400ന് മുകളിൽ 500 വരെ ഗുരുതരാവസ്ഥയുമെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...