വാഷിംഗടൺ: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ആക്രമണം അവസാനിപ്പിക്കാൻ ഇന്ത്യ വീണ്ടും അഭ്യർത്ഥിച്ചു. യു എൻ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. യുക്രൈനിലെ വഷളായികൊണ്ടിരിക്കുന്ന സ്ഥിതിഗതികളിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ശത്രുത അവസാനിപ്പിക്കണമെന്ന് ഇന്ത്യ വീണ്ടും ആഹ്വാനം ചെയുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രതീക് മാത്തൂർ പറഞ്ഞു.
ബൂച്ചയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. രക്ത ചൊരിച്ചിലിലൂടെ നിരപരാധികളുടെ ജീവൻ ഇല്ലാതാക്കുന്നതിലൂടെയും ഒരു യുദ്ധത്തിലും പരിഹാരം കാണാനാകില്ല. നയതന്ത്ര ഇടപെടലിന്റേയും ചർച്ചയുടേയും മാർഗത്തിലൂടെ മാത്രമെ സംഘർഷം അവസാനിപ്പിക്കാനാവൂ എന്ന് തുടക്കം മുതലേ ഇന്ത്യ പറഞ്ഞിരുന്നുവെന്നും പ്രതീക് കൂട്ടിച്ചേർത്തു.
മരിയുപോളിൽ നിന്ന് സാധാരക്കാരായ ജനങ്ങളെ ഒഴിപ്പിക്കാൻ യുഎൻ നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ജനറലിന്റെ മോസ്‌കോയിലെയും കീവിലെയും സന്ദർശനത്തെയും, റഷ്യൻ ഫെഡറേഷനിലെയും യുക്രെയ്‌നിലെയും നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലിനെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...