Death to Life!! ആംബുലൻസ് റോഡിലെ കുഴിയിൽ വീണു, മൃതശരീരത്തിന് ജീവന്‍ തിരികെ കിട്ടി!!

Death to Life!! ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ ദർശൻ സിംഗ് ബ്രാർ ഇപ്പോള്‍ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്

Written by - Zee Malayalam News Desk | Last Updated : Jan 13, 2024, 03:16 PM IST
  • യാത്രയ്ക്കിടെ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണു, ഈ സമയത്ത് ഉണ്ടായ ശക്തമായ ചലനം മരിച്ച ആളിന് ജീവന്‍ നല്‍കി...!!
Death to Life!! ആംബുലൻസ് റോഡിലെ കുഴിയിൽ വീണു, മൃതശരീരത്തിന് ജീവന്‍ തിരികെ കിട്ടി!!

Haryana: റോഡിലെ കുണ്ടും കുഴിയും ഒരു പുതിയ സംഭവമല്ല. മഴക്കാലമായാല്‍ പറയുകയും വേണ്ട, റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും സംഭവിക്കുന്ന അപകടങ്ങള്‍ക്കും കുറവില്ല. 

എന്നാല്‍, ഇപ്പോള്‍ ഹരിയാനയിലെ ഒരു വൃദ്ധന് റോഡിലെ കുഴി അനുഗ്രഹമായി മാറിയിരിയ്ക്കുകയാണ്.  80 കാരനായ ദർശൻ സിംഗ് ബ്രാർ പഞ്ചാബിലെ പട്യാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് കർണാലിനടുത്തുള്ള വീട്ടിലേക്ക്  യാത്ര തിരിച്ചു. 

Also Read:    ED Summons to Arvind Kejriwal: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നാലാം തവണ സമൻസ് 

എന്നാല്‍, യാത്രയ്ക്കിടെ സംഭവിച്ചത് തികച്ചും അത്ഭുതമാണ്...!! യാത്രയ്ക്കിടെ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണു, ഈ സമയത്ത് ഉണ്ടായ ശക്തമായ ചലനം മരിച്ച ആളിന് ജീവന്‍ നല്‍കി...!!  

Also Read: Travel Horoscope 2024: ഈ രാശിക്കാര്‍ക്ക് നേട്ടത്തിന്‍റെ വര്‍ഷം! വിദേശയാത്രയ്ക്ക് അവസരം!! നിങ്ങളുടെ രാശി പരിശോധിക്കൂ
 
റോഡിലെ കുണ്ടും കുഴിയും ജീവന്‍ നല്‍കിയ കഥയാണ് ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും ചര്‍ച്ചയായി മാറിയിരിയ്ക്കുന്നത്. ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ ദർശൻ സിംഗ് ബ്രാർ ഇപ്പോള്‍ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്...!!

ആംബുലന്‍സ് നന്നായി കുലുങ്ങിയതോടെ മൃതദേഹത്തെ സ്പര്‍ശിച്ചിരുന്ന കൊച്ചുമകന്‍റെ കൈയില്‍ ചലനം അനുഭവപ്പെട്ടു. പൾസ് പരിശോധിച്ചപ്പോൾ ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തി. ഉടന്‍തന്നെ ഡ്രൈവറോട് ആംബുലൻസ് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. അവിടെ ബ്രാർ ജീവിച്ചിരിപ്പുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് 80 വയസുകാരനായ ബ്രാറിനെ ചികിത്സയ്ക്കായി പട്യാലയിലെ ആശുപത്രിയിൽ എത്തിച്ചത്. നാല് ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന അദ്ദേഹം മരിച്ചതായി വ്യാഴാഴ്ച രാവിലെ ഡോക്ടർമാർ അറിയിച്ചു. 

അതേസമയം, ബ്രാര്‍ മരണപ്പെട്ടു എന്നറിഞ്ഞ ബന്ധുക്കള്‍ ശവ സംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനെയാണ് ആ വാര്‍ത്ത അവരെ തേടിയെത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News