പാചകവാതകവില എല്ലാമാസവും നാലുരൂപ കൂട്ടും

പാചകവാതക സിലിണ്ടറിന്‍റെ സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  മാത്രമല്ല, സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്‍റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർധിപ്പിക്കുവാനും തീരുമാനിച്ചു. 2018 മാർച്ചു വരെ ഓരോ മാസവും സിലിണ്ടറിന് നാലുരൂപ വീതം കൂട്ടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  ഘട്ടംഘട്ടമായി സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണിത്. 

Last Updated : Aug 1, 2017, 10:08 AM IST
പാചകവാതകവില എല്ലാമാസവും നാലുരൂപ കൂട്ടും

ന്യൂഡൽഹി: പാചകവാതക സിലിണ്ടറിന്‍റെ സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  മാത്രമല്ല, സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്‍റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർധിപ്പിക്കുവാനും തീരുമാനിച്ചു. 2018 മാർച്ചു വരെ ഓരോ മാസവും സിലിണ്ടറിന് നാലുരൂപ വീതം കൂട്ടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  ഘട്ടംഘട്ടമായി സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണിത്. 

ഈ വിവരം പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ലോക്സഭയെ അറിയിച്ചത്.  ഇങ്ങനെ മാസാമാസം നാലു രൂപ വീതം വർധിപ്പിക്കുന്നതിലൂടെ 2018 മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള നടപടികള്‍ ആണ് സ്വീകരിക്കുന്നതെന്നും ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മന്ത്രി വ്യക്തമാക്കി.

Trending News