Cyclone Yaas: യാസ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു; ബംഗാളിൽ 3 ലക്ഷം വീടുകൾക്ക് നാശനഷ്ടം

ഒരു മണിക്കൂറിൽ 130 കിലോമീറ്ററുകൾ വരെ വേഗത്തിലുള്ള കാറ്റ് ആണ് ഒഡിഷ, ബംഗാൾ തീരങ്ങളിൽ ആഞ്ഞടിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 26, 2021, 05:27 PM IST
  • ഒരു മണിക്കൂറിൽ 130 കിലോമീറ്ററുകൾ വരെ വേഗത്തിലുള്ള കാറ്റ് ആണ് ഒഡിഷ, ബംഗാൾ തീരങ്ങളിൽ ആഞ്ഞടിച്ചത്.
  • ചുഴലിക്കാറ്റിനെ തുടർന്നുള്ള മണ്ണിടിച്ചിൽ അവസാനിച്ചു.
  • ഇപ്പോൾ അതി തീവ്ര ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് യാസ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി.
  • ഇപ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്ററുകൾ വരെയാണ്.
Cyclone Yaas: യാസ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു; ബംഗാളിൽ 3 ലക്ഷം വീടുകൾക്ക് നാശനഷ്ടം

New Delhi: യാസ് ചുഴലിക്കാറ്റ് (Cyclone Yaas) ഒഡിഷ തീരം കടന്നു. 10.30 നും 11.30 നും ഇടയ്ക്കാണ് ചുഴലിക്കാറ്റ് ഒഡിഷ തീരത്തെത്തിയത്. ഒരു മണിക്കൂറിൽ 130 കിലോമീറ്ററുകൾ വരെ വേഗത്തിലുള്ള കാറ്റ് ആണ് ഒഡിഷ, ബംഗാൾ തീരങ്ങളിൽ ആഞ്ഞടിച്ചത്.  ചുഴലിക്കാറ്റിനെ തുടർന്നുള്ള മണ്ണിടിച്ചിൽ അവസാനിച്ചു.

ഇപ്പോൾ അതി തീവ്ര ചുഴലിക്കാറ്റിന്റെ (Severe Cyclone) തീവ്രത കുറഞ്ഞ് യാസ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. ഇപ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്ററുകൾ വരെയാണ്.  അടുത്ത ആറ് മണിക്കൂറിൽ ചുഴലിക്കാറ്റിന്റെ വേഗത വീണ്ടും കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റിൽ നിന്നും ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Cyclone Yaas : യാസ് ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിൽ മണ്ണിടിച്ചിൽ; ഉടൻ ബംഗാളിലെത്തും 

 ചുഴലിക്കാറ്റിനെ തുടർന്നുള്ള മണ്ണിടിച്ചിൽ പൂർണമായി അവസാനിച്ചെങ്കിലും വിവിധ പ്രദേശങ്ങളിൽ കനത്ത മഴ (Rain) തുടരുകയാണ്. മത്സ്യബന്ധന തൊഴിലാളികളോട് കടലിൽ പോകരുതെന്ന്അറിയിച്ചിട്ടുണ്ട് . ജാർഖണ്ഡിൽ കനത്ത ജാഗ്രത തുടരുകയാണ്. ജനങ്ങളുടെ  മാറ്റി പാർപ്പിക്കൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.

ALSO READ: Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ

കൊൽക്കത്തയിലെ 13 താഴ്ന്ന പ്രദേശങ്ങളിൽ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൽകുന്ന  അനുസരിച്ച് ബംഗാളിൽ ചുഴലിക്കാറ്റിനെ തുടർന്ന് ഒരാൾ മരിച്ചു. 15 ലക്ഷം പേരെ ഇതിനോടകം തന്നെ മാറ്റി പാർപ്പിച്ച് കഴിഞ്ഞു.

ALSO READ: Cyclone Yaas ഇന്ന് തീരം തൊടും, വിമാനത്താവളങ്ങൾ രാവിലെ മുതൽ അടച്ചിടും

ബംഗാളിൽ ഇത്  വരെ തകർന്നത് 3 ലക്ഷം വീടുകളാണ്. വൻ തോതിൽ കൃഷി നാശവും, വളർത്ത് മൃഗങ്ങൾ നഷ്ടപ്പെടുകയും ചെയ്‌തു. എന്നാൽ ഒഡിഷയി കനത്ത നാശനഷ്ടം ഉണ്ടായിട്ടില്ല. ചില സ്ഥങ്ങളിൽ മരങ്ങൾ കടപുഴകുകയും, ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News