Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ

ചുഴലിക്കറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റും ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : May 26, 2021, 08:40 AM IST
  • യാസ് ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത ജാഗ്രതാ മുന്നറിയിപ്പ്
  • ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയിൽ കരയിലേക്ക് എത്തിത്തുടങ്ങും എന്നാണ് റിപ്പോർട്ട്
  • ചുഴലിക്കറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റും ഒഡീഷ പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ

പശ്ചിമ ബംഗാൾ: ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

 

 

ഒടുവിൽ ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ധാംറയില്‍ നിന്ന് 85 കി.മീ കിഴക്കു-തെക്കു കിഴക്കായും, പാരദ്വീപില്‍ (Odisha ) നിന്ന് 90 കി.മീ കിഴക്കായും ബാലസോറില്‍ (Odisha ) നിന്ന് 140 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (West Bengal) യില്‍ നിന്ന് 130 കി.മീ തെക്ക് ഭാഗത്തുമായാണ് ചുഴലിക്കാറ്റ് അടിക്കുന്നത്.  

 

 

വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചുഴലിക്കാറ്റ് (Cyclone Yaas) രാവിലെ 10 മണിക്കും 11 നും ഇടയിൽ കരയിലേക്ക് എത്തിത്തുടങ്ങും എന്നാണ് ഏതാണ്ട് ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായും കര തൊടും.   വടക്ക്-വടക്ക്‌ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന അതിശക്തമായ യാസ് ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച്‌ മെയ് 26 നു പുലര്‍ച്ചയോടെ വടക്കന്‍ ഒഡിഷ തീരത്ത് ധാംറ പോര്‍ട്ടിന് സമീപം എത്തിച്ചേരുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.  

Also Read: Cyclone Yaas ഇന്ന് തീരം തൊടും, വിമാനത്താവളങ്ങൾ രാവിലെ മുതൽ അടച്ചിടും

ചുഴലിക്കറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റും ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ-പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 

 

 

മാത്രമല്ല നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കനത്ത കാറ്റിൽ പശ്ചിമ ബംഗാളിലെ (West Bengal) നോർത്ത് 2 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.  40 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  

Also Read: Buddha Purnima 2021: അറിയാം ഭഗവാൻ ബുദ്ധൻ പകർന്നുതന്ന പാഠങ്ങൾ 

ഇതിനിടയിൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനം അനുഭവപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങൾക്കെല്ലാം കനത്ത ജാഗ്രത കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിരുന്നു.  ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും അറിയിച്ചിട്ടുണ്ട്.    ദേശീയ ദുരന്ത നിവാരണ സേന ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് അവിടെ തങ്ങുന്നുണ്ട്. 

ചുഴലിക്കാറ്റ് തീരം തൊടുമെന്ന നിർദ്ദേശത്തെ തുടര്‍ന്ന് ഒഡീഷ വിമാനത്താവളം ഇന്നലെ രാത്രിയോടെ അടച്ചു. കൊല്‍ക്കത്താ വിമാനത്താവളവും ഇന്ന് രാവിലെ മുതല്‍ രാത്രി ഏഴേ മുക്കാല്‍ വരെ അടച്ചിടും. 

ബംഗാളില്‍ (West Bengal) നിന്നും ഒൻപത് ലക്ഷം പേരെയും ഒഡീഷയില്‍ നിന്നും രണ്ടുലക്ഷത്തോളം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അതുപോലെ ആന്ധ്രായിലെ തീരപ്രദേശ ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശിച്ചിട്ടുണ്ട്. ബീഹാറിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സജ്ജരായിരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി.  

ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലയെങ്കിലും കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.  യെല്ലോ അലെർട്ട് പുറപ്പെടുവിച്ച ജില്ലകൾ കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നിവയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News