Cyclone Shaheen; Weather Update: വരുന്നു ഷാഹീൻ ചുഴലിക്കാറ്റ്, 7 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, 3 ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശം

ഷാഹീൻ  ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മുന്‍പായി  കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി IMD.. രാജ്യത്തെ 7 സംസ്ഥാനങ്ങളില്‍  ഷാഹീൻ  ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ് .

Written by - Zee Malayalam News Desk | Last Updated : Oct 1, 2021, 04:46 PM IST
  • ഷാഹീൻ ചുഴലിക്കാറ്റിന്‍റെ പ്രഭാവം ബീഹാർ, പശ്ചിമബംഗാൾ, സിക്കിം, തമിഴ്‌നാട്‌, കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ തീവ്രമായി അനുഭവപ്പെടും.
  • അടുത്ത മൂന്നു ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
Cyclone Shaheen; Weather Update: വരുന്നു ഷാഹീൻ  ചുഴലിക്കാറ്റ്,  7 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്,  3 ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശം

New Delhi: ഷാഹീൻ  ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മുന്‍പായി  കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി IMD.. രാജ്യത്തെ 7 സംസ്ഥാനങ്ങളില്‍  ഷാഹീൻ  ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ് .

ഷാഹീൻ  ചുഴലിക്കാറ്റ്  മൂലം  ഗുജറാത്ത്, ബീഹാർ എന്നിവയുൾപ്പെടെ 7 സംസ്ഥാനങ്ങളിൽ അടുത്ത 3 ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department - IMD) നല്‍കുന്ന മുനന്രിയിപ്പ് അനുസരിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ ഷാഹീൻ  ചുഴലിക്കാറ്റ് (Cyclone Shaheen) ശക്തി പ്രാപിക്കും.    

IMD യുടെ ബുള്ളറ്റിന്‍ അനുസരിച്ച്  ഷാഹീൻ  ചുഴലിക്കാറ്റിന്‍റെ പ്രഭാവം ബീഹാർ, പശ്ചിമബംഗാൾ, സിക്കിം, തമിഴ്‌നാട്‌,  കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ  തീവ്രമായി അനുഭവപ്പെടും.  അടുത്ത മൂന്നു ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 

അതേസമയം, ഷാഹീന്‍  ചുഴലിക്കാറ്റ് അപകടകരമായ രൂപം  കൈക്കൊള്ളുന്നതില്‍ IMD ആശങ്ക പ്രകടിപ്പിച്ചു.  വിലയിരുത്തല്‍ അനുസരിച്ച്  ഷാഹീൻ ചുഴലിക്കാറ്റ് ഒക്ടോബർ 1ന്  രാത്രി വൈകിയോ 2 ന് രാവിലെയോ അപകടകരമായ രൂപം പ്രാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കാരണത്താല്‍  കച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളിൽ കനത്ത മഴ ഉണ്ടായേക്കും. 

Also Read: Heavy Rain | രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഷാഹീൻ ചുഴലിക്കാറ്റ്  ശക്തി പ്രാപിച്ചതിനു ശേഷം മണിക്കൂറിൽ 90 മുതൽ 100 ​​കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശേഷം അറബിക്കടലിൽ ഇന്ത്യയുടെ തീരത്ത് നിന്ന് പാക്കിസ്ഥാനിലെ മക്രാൻ തീരത്തേക്ക് നീങ്ങുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

Also Read: Gulab ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റാകാൻ സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം

അതേസമയം, അടുത്ത  3 ദിവസം  നിരവധി സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 

സെപ്റ്റംബർ 26 ന് ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരപ്രദേശങ്ങളിൽ കനത്ത നാശം വിതച്ചാണ് കടന്നുപോയത്.   ഗുലാബ് ചുഴലിക്കാറ്റിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News