New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 10,197 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 15 ശതമാനം വര്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 8,865 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 287 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇത്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ 301 പേർ കോവിഡ് രോഗബാധഹ് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ തന്നെ 210 മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. 210 മരണങ്ങളിൽ 39 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടതാണ്. ബാക്കി 171 മരണങ്ങൾ സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും നിർദ്ദേശ പ്രകാരം കോവിഡ് മരണങ്ങളായി സ്ഥിരീകരിച്ചവയാണ്.
ALSO READ: India COVID Update : രാജ്യത്ത് 11,850 പേർക്ക് കൂടി കോവിഡ് രോഗബാധ; 555 പേർ മരണപ്പെട്ടു
രാജ്യത്ത് കോവിഡ് രോഗമുക്തി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 12,134 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 1,28,555 പേർ മാത്രമാണ്. കഴിഞ്ഞ 527 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്തെ നിലവിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനമാണ്. കഴിഞ്ഞ 44 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്. വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനമാണ്. കഴിഞ്ഞ 54 ദിവസങ്ങളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തുടരുകയാണ്.
ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധ സ്ഥിരീകരിച്ചത് 5,516 പേർക്കാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ രോഗബാധ സ്ഥിരീകരിച്ചത് 50,71,135 പേർക്കാണ്. 36,087 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...