അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നവംബര്‍ 9 ന് തുടങ്ങുമെന്ന് ഒരു കൂട്ടം സന്യാസിമാര്‍

 ഈ വര്‍ഷം നവംബര്‍ 9 ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് ഒരു കൂട്ടം സന്യാസിമാര്‍ ശനിയാഴ്ച പ്രഖ്യാപിച്ചു.മധ്യപ്രദേശിലെ ഉജൈനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിംഹസ്ഥ കുംഭ മേളക്കിടെ നടന്ന  സന്യാസിമാരുടെ കൂടിയാലോചനക്ക് ശേഷമാണ് പ്രഖ്യാപനം നടന്നത് .പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള ഏപ്രില്‍ 22 നാണ് നഗരത്തില്‍ ആരംഭിച്ചത്.

Last Updated : May 8, 2016, 04:20 PM IST
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നവംബര്‍ 9 ന് തുടങ്ങുമെന്ന് ഒരു കൂട്ടം സന്യാസിമാര്‍

ഉജ്ജൈന്‍:ഈ വര്‍ഷം നവംബര്‍ 9 ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് ഒരു കൂട്ടം സന്യാസിമാര്‍ ശനിയാഴ്ച്ച  പ്രഖ്യാപിച്ചു.മധ്യപ്രദേശിലെ ഉജൈനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിംഹസ്ഥ കുംഭ മേളക്കിടെ നടന്ന  കൂടിയാലോചനക്ക് ശേഷമാണ് പ്രഖ്യാപനം നടന്നത്.പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള ഏപ്രില്‍ 22 നാണ് നഗരത്തില്‍ ആരംഭിച്ചത്.

നേരത്തെ കഴിഞ്ഞ വ്യാഴാഴ്ച്ച ബി .ജെ പി യുടെ രാജ്യ സഭാംഗം സുബ്രമണ്യം സ്വാമി രാമ ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ ഗവര്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.അയോധ്യ കേസില്‍ സുപ്രീം കോടതിയിലുള്ള കേസ് വേഗത്തിലാക്കാനും  സുപ്രീം കോടതിയില്‍ കേസിന്റെ വാദം തുടര്‍ച്ചയായി നടത്തി വിധി തീര്‍പ്പാക്കാന്‍ ഗവര്‍മെന്റ് പ്രസ്താവന ഇറക്കണമെന്നും സ്വാമി പറഞ്ഞിരുന്നു.മുന്‍പ് പ്രധാന മന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയില്‍ കെട്ടി കിടക്കുന്ന കേസിനെ കുറിച്ച് പറഞ്ഞത് അദ്ദേഹം ചൂണ്ടികാട്ടുകയുണ്ടായി  

Trending News