Chhattisgarh Naxal Encounter: ബിജാപൂരിൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ (Chhattisgarh) ബിജാപൂർ (Bijapur) ജില്ലയിൽ സുരക്ഷാ സേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു.    

Written by - Zee Malayalam News Desk | Last Updated : Apr 3, 2021, 07:03 PM IST
  • ടറേമിലെ വനത്തിലാണ് ഏറ്റുമുട്ടുൽ നടക്കുന്നത്
  • നക്സലൈറ്റുകൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്
  • ഏറ്റുമുട്ടൽ ഇപ്പോഴും കാട്ടിൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്
Chhattisgarh Naxal Encounter: ബിജാപൂരിൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ (Chhattisgarh) ബിജാപൂർ (Bijapur) ജില്ലയിൽ സുരക്ഷാ സേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു.  ഉച്ചയോടെയാണ് ബീജാപ്പൂരിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.  

ഏറ്റുമുട്ടലിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ഉണ്ട്. ബിജാപൂരിലെ Tarrem ലെ വനങ്ങളിൽ നക്സലൈറ്റുകൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേനാംഗങ്ങൾ പട്രോളിംഗ് നടത്തുകയായിരുന്നു.  അവിടെവച്ചാണ് നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ഇരുവശത്തു നിന്നും കടുത്ത ആക്രമണമാണ് ഉണ്ടായത്.  ഈ ആക്രമണത്തിലാണ് സൈനികർക്ക് വീരമൃത്യു വരിക്കുകയും പരിക്കേൽക്കുകയും ചെയ്തതെന്ന് ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവസ്തി പറഞ്ഞു.  

Also Read: ഇന്ത്യയുമായി ഒരു വ്യാപാരത്തിനുമില്ല; മലക്കംമറിഞ്ഞ് Imran Khan

സിആർപിഎഫിന്റെ കോബ്രാ വിഭാഗം, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നിവരാണ് പരിശോധനയ്ക്കായി അവിടെ എത്തിയത്. ഇവിടെ വച്ച് പതിങ്ങിയിരിക്കുകയായിരുന്ന ഭീകരർ സുരക്ഷാ സേനയ്‌ക്കെതിരെ വെടിയുതിർക്കുകയായിരുന്നു. പ്രതീക്ഷിക്കാതെയുണ്ടായ ഈ ഏറ്റുമുട്ടലിലാണ് ജവാന്മാർക്ക് വെടിയേറ്റത്.

ഏറ്റുമുട്ടലിനുശേഷം കൂടുതൽ സുരക്ഷാ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ഛത്തീസ്ഗഡ് ഡിജിപി പറഞ്ഞു. അതോടൊപ്പം നക്സലൈറ്റുകളെ തിരയാനും വലിയൊരു ടീം എത്തിയിട്ടുണ്ട്.  ഈ സംഭവത്തിൽ ഉൾപ്പെട്ട നക്സലൈറ്റുകലെ ഒരുകാരണവശാലും രക്ഷപ്പെടാൻ  അനുവദിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.  

Also Read: രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ചു... ധീരജവാന്‍റെ മൃതദേഹം തോളിലേറ്റി മുഖ്യമന്ത്രി

പ്രദേശവാസികൾ പറയുന്നതനുസരിച്ച് കാട്ടിൽ വെടിയുതിർക്കുന്ന ശബ്ദം ഇപ്പോഴും കേൾക്കുന്നുവെന്നാണ് റിപ്പോർട്ട്. കുറച്ചുസമയം മുൻപ് ഹെലികോപ്റ്ററിൽ ഏറ്റുമുട്ടൽ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള തിമ്മപുരത്തേക്ക് പരിക്കേറ്റ സൈനികരേയും കൊണ്ട് പോയിട്ടുണ്ട്. 

വിവരം അനുസരിച്ച് ഇപ്പോഴും സൈനികരും നക്സലൈറ്റുകളും തമ്മിൽ വമ്പിച്ച ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്നാണ്. ഈ ഏറ്റുമുട്ടലിൽ ഡിആർജിയുടെയും സിആർ‌പി‌എഫിന്റെയും 10 പേർക്ക് പരിക്കേറ്റു.  കൂടാതെ ചില ജവാൻമാർക്ക് പരിക്കേറ്റതായും ബിജാപൂർ ജില്ലയിലെ എസ്പി കമലോചൻ കശ്യപ് സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News