ചെന്നൈ: ചെന്നൈയിൽ കനത്ത മഴ (Heavy rain) തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ കോളേജുകൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (MK Stalin). ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് രണ്ട് ദിവസത്തെ അവധി നൽകിയത്.
#WATCH | Tamil Nadu: Water logging in parts of Chennai, following heavy rainfall here, affects normal life. Visuals from Korattur area this morning.
Heavy rainfall expected in coastal areas of Andhra Pradesh and Tamil Nadu from 9-11th Nov due to northeast monsoon, as per IMD. pic.twitter.com/E5ZaWH3KCM
— ANI (@ANI) November 8, 2021
ശനിയാഴ്ച രാത്രി, ചെന്നൈയിൽ 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തി. ഒറ്റരാത്രികൊണ്ട് നഗരത്തിൽ തുടർച്ചയായി മഴ പെയ്തതാണ് വെള്ളം ഉയരാൻ കാരണമായത്. ശനിയാഴ്ച രാത്രി 8.30 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെ നിർത്താതെ പെയ്ത മഴ നഗരത്തെ വെള്ളത്തിലാക്കി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ചെന്നൈയിലെ പാടി, പുരസവൽക്കം, കൊളത്തൂർ പ്രദേശങ്ങളിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശനം നടത്തി.
ALSO READ: Heavy Rain In Chennai: ദുരിതാശ്വാസത്തിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) നാല് ടീമുകളെ മധുര, കടലൂർ ജില്ലകളിൽ അടിയന്തര സേവനത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ 44 പുനരധിവാസ കേന്ദ്രങ്ങളിലായി 50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും പരസ്പരം ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tamil Nadu: Water logging in parts of Chennai, following heavy rainfall here, affects normal life in the city.
Visuals from Korattur area in the city.
Heavy rainfall expected in coastal areas of Andhra Pradesh and Tamil Nadu from 9-11th Nov due to northeast monsoon, as per IMD pic.twitter.com/Oe2vjUvgrY
— ANI (@ANI) November 8, 2021
നഗരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പർ - 1070 സജ്ജീകരിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതോടെ ഒക്‌ടോബർ ഒന്നിനും നവംബർ ഏഴിനുമിടയിൽ 334.64 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്തതെന്നും ഇത് സീസണിൽ സാധാരണ ലഭിക്കുന്ന മഴയേക്കാൾ 44 ശതമാനം കൂടുതലാണെന്നും സ്റ്റാലിൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...