ന്യൂഡൽഹി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പബ്ലിക്ക് ദിന പരേഡിനും മാറ്റങ്ങൾ.സാമൂഹിക അകലവും മാസ്കും പരേഡിന്റെ ഭാഗമാവും.പരേഡിൽ പങ്കെടുക്കുന്ന സൈനീകരുടെ അടക്കമുള്ളവരുടെയും എണ്ണം കേന്ദ്രസർക്കാർകുറച്ചു. ചരിത്രത്തിലാധ്യമായി ഇത്തവണ പരേഡ് റെഡ് ഫോർട്ടിൽ അവസാനിക്കില്ല. വിജയ് ചൗക്കിൽ ആരംഭിക്കുന്ന പരേഡ് നാഷണൽ സ്റ്റേഡിയത്തിലായിരിക്കും സമാപിക്കുക.പരേഡ് കടന്നു പോകേണ്ടുന്ന ദൂരത്തിലും മാറ്റമുണ്ട്. 8.2 കിലോ മീറ്ററായിരുന്ന ദൂരം കുറച്ച് 3.3 കിലോ മീറ്ററാക്കി ചുരുക്കി.പരേഡിന് അണിനിരക്കുന്ന എല്ലാ കണ്ടിജന്റുകളും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പങ്കെടുക്കുന്ന കണ്ടിജൻറുകളുടെ എണ്ണത്തിലും മാറ്റമുണ്ടായിരിക്കും.
Also Read:ആശങ്കയേറുന്നു; ജനിതക മാറ്റം സംഭവിച്ച രണ്ട് കോവിഡ് കേസുകൾ കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു
144 അംഗങ്ങളായിരുന്നത് 96 ആക്കിയാണ് മാറ്റം വരുത്തിയത്. കാണികളുടെ എണ്ണം 1,15,000 ൽ നിന്നും 25000 ആക്കി. 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇത്തവണ കാണികളുടെ കൂട്ടത്തിൽ അനുവദിക്കില്ല. പരേഡിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളും ഇത്തവണ കുറച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് പരേഡിനായി എത്തിയ 150 സൈനീകർക്ക് Covid19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. ഇവരെ ഡൽഹി കന്റോൺമെന്റിൽ ക്വാറന്റീനിലാക്കിയിട്ടുണ്ട്.
അതേസമയം മുഖ്യതിഥിയായി ആലോചിച്ചിരുന്ന ബ്രിട്ടീഷ് പ്രേധാനമന്ത്രി Boris Johnson പരേഡിനുണ്ടാവില്ലെന്ന് വിദേശകാര്യമന്ത്രാലയം
അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിലെ വൈറസിന്റെ ജനിതകമാറ്റവും തുടർന്നുള്ള ആശങ്കയും മൂലമാണിത്.16432 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 252 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read:പുതിയ കൊറോണ വൈറസ് വകഭേദം UAE യിലും റിപ്പോര്ട്ട് ചെയ്തു
ജനുവരി 26-ന് രാവിലെ തുടങ്ങുന്ന സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ നിന്ന് Rajpath ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന നിശ്തല ദൃശ്യങ്ങളും വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.