ആട്ടവും,പാട്ടും ഡി ജെയും വേണ്ട: പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കണം-കേന്ദ്രം

യു.കെയിൽ നിന്നടക്കം മടങ്ങിവരുന്ന യാത്രികരിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 30, 2020, 05:24 PM IST
  • ആഘോഷം അതിരുവിടാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു
  • കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത
  • മാളുകളും പബ്ബുകളും പരിശോധിക്കും
ആട്ടവും,പാട്ടും ഡി ജെയും വേണ്ട: പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കണം-കേന്ദ്രം

ന്യൂഡൽഹി: പുതുവത്സരദിനത്തിന് കഷ്ടിച്ച് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്നും കേന്ദ്ര സർക്കാർ മുഖ്യമന്ത്രിമാരോട് പറഞ്ഞു. യു.കെയിൽ നിന്നടക്കം മടങ്ങിവരുന്ന യാത്രികരിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ രാജ്യത്താകെ ഏർപ്പെടുത്താൻ കേന്ദ്രം ഒരുങ്ങുന്നത്. അതിനിടയിൽ പുതുവത്സര ആഘോഷങ്ങൾ കൂടി അതിരുവിട്ടാൽ വൈറസ് പടരുന്നത് നിയന്ത്രിക്കാൻ അധികൃതർ പാടുപെടേണ്ടി വരും. ഇന്ത്യയിലെ ഏല്ലാ മെട്രോ നഗരങ്ങളിലും പുതുവത്സരാഘോഷങ്ങൾ വലിയ തോതിൽ നടത്തുന്നുണ്ട്.

Also Read: UK Coronavirus Variant: ആശങ്കയില്‍ US, ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും

ബാംഗ്ലൂരും,ഗോവയിലും,കേരളത്തിൽ കൊച്ചിയിലും ഉൾപ്പടെ ബീച്ചുകളിലും,മാളുകളിലും,ബാർ ഹോട്ടലുകളിലും,പബ്ബുകളിലുമടക്കം ആഘോഷങ്ങൾ അതിരുവിടാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾ അതാത് സംസ്ഥാന ആഭ്യന്തരവകുപ്പുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഇത് കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. തിരക്ക് കൂടാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പരിശോധിക്കാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഒരാളെ പോലും New Year രാത്രിയിൽ പുറത്തിറങ്ങാൻ വിടില്ലെന്നാണ് രഹസ്യമായി പോലീസിന്റെയും നിലപാട്.

Also Read: സന്നിധാനത്ത് മൂന്ന് പേർക്ക് കോവിഡ്: ശബരിമല മേല്‍ശാന്തി നിരീക്ഷണത്തിൽ പ്രവേശിച്ചു

കഴിഞ്ഞ മൂന്നര മാസമായി രാജ്യത്ത് Covid 19 കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.  യൂറോപ്പിലും അമേരിക്കയിലും  കോവിഡ് 19 കേസുകളുടെ പെട്ടന്നുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്ബോള്‍ സമഗ്രമായ മുന്‍കരുതലും നിയന്ത്രണങ്ങളും കര്‍ശനമായ  നിരീക്ഷണവും നമ്മുടെ രാജ്യത്തിനുള്ളില്‍ നടത്തേണ്ടതുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പുതുവത്സരവും അതിനോടനുബന്ധിച്ചുള്ള വിവിധ ആഘോഷവേളകളും, ശൈത്യകാലവും പരിഗണിച്ച്‌ നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്നാണ്  കത്തില്‍  പറയുന്നത്. അതേസമയം രാജ്യത്ത് ഒരാളിൽ കൂടി ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. യുകെയില്‍ (UK) നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശ് (UP)സ്വദേശിയായ രണ്ട് വയസ്‌കാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ  
മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ഇത് വകഭേദം വന്ന വൈറസല്ല.   

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News