CBSE Exam Date: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികൾ ഇന്നറിയാം

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാ തീയതികൾക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് ഇന്ന് വിരാമമാകും.  

Written by - Ajitha Kumari | Last Updated : Dec 31, 2020, 10:32 AM IST
  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ഇന്ന് വൈകുന്നേരം 6 മണിക്ക് സിബിഎസ്ഇയുടെ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കും.
  • നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് Date Sheet തയ്യാറാക്കിയിട്ടുള്ളതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
CBSE Exam Date: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികൾ ഇന്നറിയാം

ന്യുഡൽഹി: സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാ തീയതികൾക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് ഇന്ന് വിരാമമാകും.  സിബിഎസ്ഇ 10, 12 പരീക്ഷയുടെ  തീയതികൾ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ (Ramesh Pokhriyal Nishank) പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 6 മണിക്കാണ് വരാനിരിക്കുന്ന ബോർഡ് പരീക്ഷകളുടെ തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തത്സമ വെബ്ബിനാറിലൂടെ പ്രഖ്യാപിക്കും.  

സാധാരണയായി സിബിഎസ്ഇ (CBSE) 10-12 ക്ലാസ് പ്രായോഗിക പരീക്ഷകൾ ജനുവരിയിൽ ആരംഭിക്കുകയും എഴുത്തു പരീക്ഷകൾ ഫെബ്രുവരിയിൽ ആരംഭിക്കുകയും മാർച്ചിൽ സമാപിക്കുകയും ചെയ്യും. എന്നാൽ ഇത്തവണ കൊറോണ പ്രതിസന്ധി കാരണം ഇതിൽ മാറ്റമുണ്ടായി.  

പരീക്ഷകൾ ഓൺ‌ലൈനിലായിരിക്കില്ല

ഡേറ്റ്ഷീറ്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് (Ramesh Pokhriyal Nishank) ഇന്നലെ പറഞ്ഞതനുസരിച്ച് നേരത്തെ ജനുവരി-ഫെബ്രുവരി, മാർച്ച് പകുതി വരെയാണ് ബോർഡ് പരീക്ഷ നടത്തുന്നത് എന്നാൽ ഇത്തവണ ഫെബ്രുവരി വരെ പരീക്ഷ ഉണ്ടായിരിക്കില്ല എന്നാണ്. മാത്രമല്ല പരീക്ഷകൾ ഓൺലൈനിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

നിങ്ങളുടെ താൽപ്പര്യവും ശോഭനമായ ഭാവിയും കണക്കിലെടുത്ത് പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുമെന്ന് എന്റെ എല്ലാ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും സ്ഥാപനങ്ങൾക്കും ഞാൻ ഉറപ്പ് നൽകുന്നുവെന്ന് ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് (Ramesh Pokhriyal Nishank) ട്വീറ്റ് ചെയ്തിരുന്നു.  

സിബിഎസ്ഇ പരീക്ഷാ തീയതി ഇന്ന് വരും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് (Ramesh Pokhriyal Nishank) ഇന്ന് വൈകുന്നേരം 6 മണിക്ക് സിബിഎസ്ഇയുടെ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കും. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് Date Sheet തയ്യാറാക്കിയിട്ടുള്ളതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  പ്രഖ്യാപനത്തിന് ശേദശം cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ തീയതിയും സമയവും ലഭ്യമാകും.  

കോവിഡ് മഹാമാരി (Covid19 Virus) കാരണം സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ ബോർഡ് പരീക്ഷകൾ നടത്തുന്നത്.  പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങൾ cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കും.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News