കാനറ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023: കാനറ ബാങ്കിൽ ഗ്രൂപ്പ് ചീഫ് റിസ്ക് ഓഫീസർ (ജിസിആർഒ), ചീഫ് ഡിജിറ്റൽ ഓഫീസർ (സിഡിഒ), ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് canarabank.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 മാർച്ച് ആറ് ആണ്.
കാനറ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023: പ്രധാനപ്പെട്ട തീയതികൾ
അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിക്കുന്ന തിയതി: ഫെബ്രുവരി: 15, 2023
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് ആറ്, 2023
കാനറ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ
ഗ്രൂപ്പ് ചീഫ് റിസ്ക് ഓഫീസർ (ജിസിആർഒ): ഒരു പോസ്റ്റ്
ചീഫ് ഡിജിറ്റൽ ഓഫീസർ (സിഡിഒ): ഒരു പോസ്റ്റ്
ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ): ഒരു പോസ്റ്റ്
കാനറ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023: യോഗ്യതാ മാനദണ്ഡം
ഗ്രൂപ്പ് ചീഫ് റിസ്ക് ഓഫീസർ (ജിസിആർഒ): ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്ക് പ്രൊഫഷണലുകളിൽ നിന്ന് ഫിനാൻഷ്യൽ റിസ്‌ക് മാനേജ്‌മെന്റിൽ പ്രൊഫഷണൽ സർട്ടിഫിക്കേഷനോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
ചീഫ് ഡിജിറ്റൽ ഓഫീസർ (സിഡിഒ): കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ മറ്റ് അനുബന്ധ മേഖലകളിൽ ബിഇ/ബിടെക് അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് തത്തുല്യ യോഗ്യത നേടിയിരിക്കണം.
ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ): കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ മറ്റ് അനുബന്ധ മേഖലകളിൽ എൻജിനീയറിങ് ബിരുദം (ബിഇ/ ബി.ടെക്) അല്ലെങ്കിൽ എം.സി.എ അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ യോഗ്യത.
കാനറ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023: തിരഞ്ഞെടുപ്പ് പ്രക്രിയ
സ്‌ക്രീനിംഗ്/ഷോർട്ട്‌ലിസ്റ്റിംഗ്, ഇന്റർവ്യൂ/ഇന്ററാക്ഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.canarabank.com - കരിയർ - റിക്രൂട്ട്‌മെന്റ് - RP 1/2023 - GCRO, CDO, CTO എന്നിവ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈനിലൂടെ അല്ലാതെയുള്ള മറ്റ് അപേക്ഷാ രീതികൾ ഒന്നും സ്വീകരിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...