Canara Bank Update: സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതായി കാനറ ബാങ്ക് അറിയിച്ചു. ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നതനുസരിച്ച് പുതുക്കിയ നിരക്കുകള്‍ 21.12.2022 മുതൽ പ്രാബല്യത്തിൽ വന്നു.
അടുത്തിടെ, ഡിസംബർ 19 ന് സ്ഥിര നിക്ഷേപങ്ങൾക്ക് (Fixed Deposits) 55 ബിപിഎസ് വരെ നിരക്ക് വർദ്ധന പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കാനറ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്.
Also Read: IDFC First Bank Update: സീറോ ഫീസ് സേവനങ്ങളുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഉപയോക്താക്കള്‍ക്ക് 4% പലിശ വരെ ലഭിക്കും. പുതുക്കിയ പലിശ നിരക്ക് 2000 രൂപ വരെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസുകൾക്ക് ബാധകമാണ്. പുതുക്കിയ നിരക്ക് അനുസരിച്ച് കുറഞ്ഞത് 2,000 രൂപ വരെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസുകൾക്ക് 2.90% പലിശ നൽകുമെന്ന് കാനറ ബാങ്ക് അറിയിച്ചു.
Also Read: Bank Holidays January 2023: ജനുവരിയില്‍ 14 ദിവസം ബാങ്കുകള്‍ക്ക് അവധി
ബാങ്ക് നല്‍കുന്ന അറിയിപ്പ് അനുസരിച്ച് 50 ലക്ഷം മുതല്‍ 5 കോടി രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 2.95% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 10 കോടി മുതല്‍ 100 കോടി വരെയുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 3.05%വും 100 കോടി മുതല്‍ 200 കോടി വരെയുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 3.50% പലിശ നിരക്കുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
200 കോടി മുതൽ 500 കോടി രൂപയിൽ താഴെയുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 3.10% പലിശയും 500 കോടി മുതൽ 1000 കോടി രൂപയിൽ താഴെയുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 3.40% പലിശയും ലഭിക്കും.
കാനറ ബാങ്ക് കഴിഞ്ഞ ഡിസംബർ 19 ന് സ്ഥിര നിക്ഷേപങ്ങളുടെ (Fixed Deposits) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോൾ സാധാരണക്കാര്‍ക്ക് 3.25% മുതൽ 6.50% വരെയും മുതിർന്ന പൗരന്മാർക്ക് 3.25% മുതൽ 7.00% വരെയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...