ന്യൂ ഡൽഹി : ഒരു വ്യക്തി അറിയാതെ അയാളുടെ ഫോൺ വിളികൾ റെക്കോർഡ് ചെയ്യുന്നത് ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയുടെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. വിവാഹമോചന കേസ് സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഒക്ടോബർ അഞ്ചിന് ഇക്കാര്യം അറിയിച്ചത്. വിവാഹമോചന കേസിനായി അത്തരത്തിലുള്ള കോൾ റെക്കോർഡുകൾ പരിശോധിക്കാമെന്ന് കുടുംബ കോടതിയുടെ ഉത്തരവ് തള്ളികൊണ്ട് ജസ്റ്റിസ് രാകേഷ് മോഹൻ പാണ്ഡെയാണ് വ്യക്തമാക്കിയത്. ആശ ലത സോണി എന്ന പരാതിക്കാരിയാണ് മഹാസമുന്ദ് കുടുംബ കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹമോചനക്കേസിൽ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യുന്നതിനായി ചില സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട് ഭർത്താവ് കോടതിയിൽ അറിയിച്ചു. തുടർന്ന് കോടതി ഭർത്താവിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു മഹാസമുന്ദ് കുടുംബ കോടതി. ഇതിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതി സമീപിക്കുന്നത്.
തുടർന്ന് സ്വകാര്യതയുടെ ലംഘനമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. പരാതിക്കാരിക്ക് വിവാഹിതേര ബന്ധമുണ്ടെന്ന് കോടതിയെ അറിയിച്ച് ജീവനാംശം നൽകാതിരിക്കുന്നതിന് വേണ്ടിയാണ് ഭർത്താവ് കോൾ റെക്കോർഡുകൾ തെളിവായി കുടുംബ കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങിയത്. ഇത് നിയമത്തിനെതിരാണെന്ന് പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടയിൽ വാദിച്ചു.
ഇരുഭാഗങ്ങളുടെ വാദം കേട്ടതിന് ശേഷമാണ് ഹൈക്കോടതി കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. സമാനമായ കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെയും രണ്ട് സൂപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ നടപടി. ഭരണഘടനയിലെ ആർട്ടിക്കിൾ 11-ും 21-ും ഇതിലൂടെ ലംഘിപ്പെടുകയാണെന്നും കോടതി കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.