Bypoll Results 2022: ഉപ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് BJP, തെലങ്കാനയില്‍ ബിജെപിയും ടിആർഎസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

6 സംസ്ഥാനങ്ങളിലെ ഒഴിവുള്ള  7 നിയമസഭാ സീറ്റുകളിലേയ്ക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍  നാലിടങ്ങളില്‍ BJP മിന്നും പ്രകടനം കാഴ്ചവച്ചപ്പോള്‍ തെലങ്കാനയില്‍ ടിആർഎസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 07:43 PM IST
  • 6 സംസ്ഥാനങ്ങളിലെ ഒഴിവുള്ള 7 നിയമസഭാ സീറ്റുകളിലേയ്ക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ നാലിടങ്ങളില്‍ BJP മിന്നും പ്രകടനം കാഴ്ചവച്ചപ്പോള്‍ തെലങ്കാനയില്‍ ടിആർഎസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
Bypoll Results 2022:  ഉപ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് BJP, തെലങ്കാനയില്‍ ബിജെപിയും ടിആർഎസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

New Delhi: 6 സംസ്ഥാനങ്ങളിലെ ഒഴിവുള്ള  7 നിയമസഭാ സീറ്റുകളിലേയ്ക്ക് നടന്ന ഉപ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു.  നാലിടങ്ങളില്‍ BJP മിന്നും പ്രകടനം കാഴ്ചവച്ചപ്പോള്‍ തെലങ്കാനയില്‍ ടിആർഎസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 

 നവംബർ 3 നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബീഹാറിൽ മൊകാമ, ഗോപാൽഗഞ്ച് എന്നീ 2 സീറ്റുകളിലേക്കാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റില്‍ BJPയും ഒന്നില്‍  ആർജെഡിയും വിജയം നേടി. 

Also Read:  Shocking Crime: 4 പേരെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത് 16കാരൻ

 മൊകാമയിൽ ബിജെപിയുടെ സോനം ദേവിയെ പരാജയപ്പെടുത്തി ആർജെഡി നേതാവ് നീലം ദേവി വിജയിച്ചു. അതേ സമയം ഗോപാൽഗഞ്ച് സീറ്റിൽ ആർജെഡിയുടെ മോഹൻ പ്രസാദ് ഗുപ്തയെ പരാജയപ്പെടുത്തി ബിജെപിയുടെ കുസും ദേവി താമര വിരിയിച്ചു. 

Also Read:  Indian Railways Update: രാത്രി യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ
 
 ആവേശകരമായ തിരഞ്ഞെടുപ്പ് നടന്ന  മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് മണ്ഡലത്തില്‍  ശിവസേനയുടെ ഉദ്ധവ് വിഭാഗത്തിന് വൻ വിജയം. റിതുജ ലട്‌കെയ്ക്ക് 66,530 വോട്ടുകള്‍ നേടി.  ഇ മണ്ഡലത്തില്‍ നോട്ടയ്ക്ക് 12,806 വോട്ടുകൾ ലഭിച്ചു എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം.

 ഹരിയാനയിലെ ആദംപൂർ മണ്ഡലത്തില്‍  BJP സ്ഥാനാര്‍ഥി  ഭവ്യ  ബിഷ്ണോയി ആദ്യ റൗണ്ട് മുതല്‍ മുന്നിലായിരുന്നു. അടുത്തിടെ,  കോണ്‍ഗ്രസ്‌  വിട്ട് ബിജെപിയില്‍ ചേര്‍ന്ന  കുല്‍ദീപ് ബിഷ്ണോയിയുടെ മകനാണ്  ഭവ്യ  ബിഷ്ണോയി.   

 ഉത്തർപ്രദേശിലെ ഗോല ഗോകർനാഥ് മണ്ഡലത്തില്‍  ബിജെപി വൻ വിജയമാണ് നേടിയത്.  ബിജെപി സ്ഥാനാർത്ഥി അമൻ ഗിരി 34,298 വോട്ടുകൾക്ക് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി വിനയ് തിവാരിയെ പരാജയപ്പെടുത്തി.
 
 ഒഡീഷയിലെ ധാംനഗർ ഉപതെരഞ്ഞെടുപ്പിലും ബിജെപി വൻ വിജയം നേടിയിരിയ്ക്കുകയാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി സൂര്യവംശി സൂരജ് ആണ് വിജയം നേടിയത്.    
 
അതേസമയം, തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു.  ഈ മണ്ഡലത്തില്‍  BJP - TRS ഇഞ്ചോടിഞ്ച് പോരാട്ടമാണ്  നടന്നത്.  ഒടുവില്‍ ഫലം പുറത്തുവരുമ്പോള്‍ ഈ മണ്ഡലത്തില്‍  TRS സ്ഥാനാര്‍ഥി  കുസുകുന്തല പ്രഭാകർ റെഡ്ഡി  10,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.  അതേസമയം, കോണ്‍ഗ്രസിന് കെട്ടിവച്ച തുക നഷ്ടമായി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

 

 

 

Trending News