Blast At TMC Booth Presidents Residence: ബംഗാളില്‍ ടിഎംസി നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; 2 മരണം

Blast At TMC Booth Presidents Residence: പശ്ചിമ ബംഗാളിലെ ഭൂപതിനഗർ പ്രദേശത്തെ പുർബ മേദിനിപൂർ ജില്ലയിലെ തൃണമൂൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് രാജ്കുമാർ മന്നയുടെ വസതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 01:53 PM IST
  • ബംഗാളില്‍ ടിഎംസി നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം
  • സ്‌ഫോടനത്തില്‍ രണ്ടുപേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്
  • രാജ്കുമാര്‍ മന്നയുടെ വസതിയിലാണ് ഇന്നലെ രാത്രി സ്‌ഫോടനമുണ്ടായത്
Blast At TMC Booth Presidents Residence: ബംഗാളില്‍ ടിഎംസി നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; 2 മരണം

Blast At TMC Booth Presidents Residence In Bengal: പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ്നേതാവിന്റെ വീട്ടിൽ വൻ ബോംബ് സ്ഫോടനം.  സ്‌ഫോടനത്തില്‍ രണ്ടുപേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂർബ മേദിനിപൂര്‍ ജില്ലയിലെ ഭൂപതിനഗറിലെ ബൂത്ത് പ്രസിഡന്റ് രാജ്കുമാര്‍ മന്നയുടെ വസതിയിലാണ് ഇന്നലെ രാത്രി രാത്രി സ്‌ഫോടനമുണ്ടായത്. 

 

രാത്രി ഏതാണ്ട് 11:15 ഓടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റ മേൽക്കൂര പൂർണമായും കത്തി നശിച്ചു.  ഇവിടെ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലയെന്നാണ് റിപ്പോർട്ട്. ഇവര്‍ ടിഎംസി പ്രവര്‍ത്തകരാണെന്നാണ് സംശയം. 

Also Read: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!

സംഭവത്തിൽ നിരവധി [പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് ഭൂപതി നഗർ പോലീസ് ഇൻചാർജ്ജ് അറിയിച്ചു.  എങ്കിലും വീടിന് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല.  ഇതിനിടയിൽ വീട്ടില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നും സംശയമുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ

ഭൂപതിനഗറില്‍ നിന്ന് 1.5 കിലോമീറ്റര്‍ മാത്രം അകലെയുള്ള കോണ്ടായി ടൗണില്‍ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു സംഭവം. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് സംഭവത്തിന്റെ ഉത്തരവാദിത്തം ടിഎംസിക്ക് ആണെന്ന് ആരോപിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News