Mumbai Curfew: ഇന്നു മുതൽ ജനുവരി രണ്ട് വരെ മുംബൈയിൽ നിരോധനാജ്ഞ

Section 144 Imposed In Mumbai: ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികവും അംബേദ്ക്ർ ചരമവാർഷികവുമാണ്. ഈ അവസരത്തിൽ ആയിരക്കണക്കിന് ആളുകളാണ് അംബേദ്ക്റിന് പ്രണാമം അർപ്പിക്കാനായി എത്തും

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 01:23 PM IST
  • ഇന്നു മുതൽ ജനുവരി രണ്ട് വരെ മുംബൈയിൽ നിരോധനാജ്ഞ
  • നഗരത്തിൽ സമാധാനം ഉറപ്പാക്കാനും പൊതു ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാനുമാണ് നടപടി
Mumbai Curfew: ഇന്നു മുതൽ ജനുവരി രണ്ട് വരെ മുംബൈയിൽ നിരോധനാജ്ഞ

മുംബൈ: Section 144 Imposed In Mumbai: ഇന്നു മുതൽ ജനുവരി രണ്ട് വരെ മുംബൈയിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  നഗരത്തിൽ സമാധാനം ഉറപ്പാക്കാനും പൊതു ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാനുമാണ് ഈ നടപടി.  ഡിസംബർ മൂന്ന് മുതൽ 17 വരെ മുംബൈ നഗരത്തിൽ 144 ഏർപ്പെടുത്തിയതായി മുംബൈ പോലീസ് അറിയിച്ചു. 

Also Read: ഹെയർ ഫിക്സിങ്ങിന് വിധേയനായ യുവാവിന് ആന്തരികാവയവങ്ങൾ തകരാറിലായി ദാരുണാന്ത്യം

അംബേദ്ക്കർ ചരമവാർഷികം, ബാബറി മസ്ജിദ് തകർത്തതിൻ്റ വാർഷികാഘോഷം, പുതുവത്സരാഘോഷം എന്നീ കാരണങ്ങൾ കൊണ്ടാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ അനുവദനീയമല്ല. മാത്രമല്ല ഡിസംബർ മൂന്ന് മുതൽ ഡിസംബർ 17 വരെ നഗരത്തിൽ ഉച്ചഭാഷിണികളും ഘോഷയാത്രകളും ഒത്തുചേരലുകളുമൊക്കെ നിരോധിച്ചിട്ടുണ്ട്.  ഇക്കാര്യം മുംബൈ പോലീസ് മിഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണർ വിശാൽ താക്കൂർ അറിയിച്ചു.

Also Read: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ 

ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികവും അതുപോലെ അംബേദ്ക്ർ ചരമവാർഷികവുമാണ്. ഈ അവസരത്തിൽ മഹാരാഷ്ട്രയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് അംബേദ്ക്റിന് പ്രണാമം അർപ്പിക്കാനായി എത്തുന്നത്. എല്ലാവർഷത്തെയും പോലുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നിരോധനാജ്ഞയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.  എങ്കിലും വിവാഹം, മരണം തുടങ്ങിയ കാര്യങ്ങൾക്ക് നിരോധനാജ്ഞ ബാധകമകില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News