പട്ന: ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിംഗ് അന്തരിച്ചു. കോവിഡ് (Covid19) ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പട്ന പാറാസ് എച്ച്‌എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 15 നാണ് അരുണ്‍ കുമാര്‍ സിംഗിന് കോവിഡ് പോസിറ്റിവായത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2021 ഫെബ്രുവരി 28 നാണ് അദ്ദേഹത്തെ ചീഫ് സെക്രട്ടറിയായി നിയമിച്ച് ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
ALSO READ: Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി
13,089 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറില്‍ (Bihar) കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയായി ഉയര്‍ന്നു. 1,00,821 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ബിഹാറില്‍ ചികിത്സയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...