രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന തി​ര​ഞ്ഞെ​ടു​പ്പെന്ന് നി​തീ​ഷ് കു​മാ​ര്‍, പരാജയം സമ്മതിച്ചെന്ന് കോണ്‍ഗ്രസ്‌

ബീഹാര്‍  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) അവസാന ഘട്ടത്തിന്‍റെ പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കേ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ (Nitish Kumar).....

Last Updated : Nov 5, 2020, 08:05 PM IST
  • രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന തി​ര​ഞ്ഞെ​ടു​പ്പെന്ന് നി​തീ​ഷ് കു​മാ​ര്‍
  • വിജയം നേടി അധികാരം നിലനിര്‍ത്തി തനിക്ക് തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
  • നിതീഷ് പരാജയം സമ്മതിച്ചെന്ന് കോണ്‍ഗ്രസ്‌
രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന തി​ര​ഞ്ഞെ​ടു​പ്പെന്ന് നി​തീ​ഷ് കു​മാ​ര്‍, പരാജയം സമ്മതിച്ചെന്ന് കോണ്‍ഗ്രസ്‌

Patna: ബീഹാര്‍  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) അവസാന ഘട്ടത്തിന്‍റെ പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കേ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ (Nitish Kumar).....

തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പാണ് ഇതെന്നും ഇനി തിരഞ്ഞെടുപ്പില്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. അവസാന തിരഞ്ഞെടുപ്പിലും വിജയം നേടി അധികാരം നിലനിര്‍ത്തി തനിക്ക് തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

എന്നാല്‍, നിതീഷിന്‍റെ പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്  (Congress) പാര്‍ട്ടി രംഗത്തെത്തി.  നിതീഷ്  Emotional blackmail നടത്തുകയാണെന്നും  മുഖ്യമന്ത്രി പരാജയം സമ്മതിച്ചുവെന്നും കോണ്‍ഗ്രസ്‌ പരിഹസിച്ചു.

നിതീഷിന് അധികാരത്തോട് ആര്‍ത്തിയാണെന്നും   അതിനായി  RJD നേതാവ് തേജസ്വി യാദവിന് മുന്നില്‍ തല കുമ്പിട്ട് നില്‍ക്കാനും അദ്ദേഹം മടിക്കില്ല  എന്നായിരുന്നു LJP നേതാവ്  ചിരാഗ് പാസ്വാന്‍  (Chirag Paswan) അഭിപ്രായപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളുടെ പേരില്‍ തനിക്ക് വോട്ട് ലഭിക്കുമെന്നും വീണ്ടും മുഖ്യമന്ത്രിയാകാമെന്നുമാണ്  നിതീഷ്  കണക്കു കൂട്ടുന്നത്‌ എന്നും  അതാണ്‌  NDAയുമായി സഖ്യത്തിലേര്‍പ്പെട്ടതിന്‍റെ ലക്ഷ്യവുമെന്ന് ചിരാഗ് പറഞ്ഞു 

നിതീഷിനെ അനുകൂലിക്കുന്നവര്‍ വളരെ കുറവാണ് എന്നാണ് സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍,  സംസ്ഥാനത്ത് NDA സര്‍ക്കാര്‍ അധികാരത്തില്‍  തുടരുമെന്നും  സര്‍വേകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, സംസ്ഥാനത്ത്  ബീഹാര്‍  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ  മൂന്നാം ഘട്ട പരസ്യ പ്രചാരണ൦ ഇന്നവസാനിച്ചിരിയ്ക്കുകയാണ്.

ശനിയാഴ്ച നടക്കുന്ന അവസാന ഘട്ടത്തില്‍   78 മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. പതിനഞ്ച് ജില്ലകളിലായി വ്യാപിച്ച്‌ കിടക്കുന്ന 78 മണ്ഡലങ്ങളിലായി ആകെ 1,195 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  

Also read: Bihar Assembly Election: മൂന്നാം ഘട്ട പരസ്യ പ്രചാരണ൦ ഇന്നവസാനിക്കും

മൂന്നാം ഘട്ടം അവസാനിക്കുന്നതോടെ  243 മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.  നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക.

Trending News