Bank Strike: ബാങ്ക് പണിമുടക്ക് രണ്ടാം ദിവസം, ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു

ബാങ്ക് യൂണിയനുകള്‍ ദ്വിദിന പണിമുടക്കിന്‍റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച  ബാങ്കിംഗ് സേവനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 02:13 PM IST
  • ബാങ്ക് യൂണിയനുകള്‍ ദ്വിദിന പണിമുടക്കിന്‍റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ബാങ്കിംഗ് സേവനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടു.
  • വിവിധ പൊതുമേഖലാ ബാങ്കുകളുടെ ലക്ഷക്കണക്കിന് ജീവനക്കാർ 2021 ഡിസംബർ 17 വെള്ളിയാഴ്ച രണ്ടാം ദിവസവും പണിമുടക്കില്‍ പങ്കെടുത്തു.
Bank Strike: ബാങ്ക് പണിമുടക്ക് രണ്ടാം ദിവസം, ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു

New Delhi: ബാങ്ക് യൂണിയനുകള്‍ ദ്വിദിന പണിമുടക്കിന്‍റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച  ബാങ്കിംഗ് സേവനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടു.

വിവിധ പൊതുമേഖലാ ബാങ്കുകളുടെ ലക്ഷക്കണക്കിന് ജീവനക്കാർ 2021 ഡിസംബർ 17 വെള്ളിയാഴ്ച രണ്ടാം ദിവസവും പണിമുടക്കില്‍ പങ്കെടുത്തു. 

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ്  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്  (UFBU) പണിമുടക്കിന് ആഹ്വാനം  ചെയ്തിരിയ്ക്കുന്നത്.  ഡിസംബര്‍ 16.17 (വ്യാഴം, വെള്ളി)  ദിവസങ്ങളിലാണ് പണിമുടക്ക്.  

Also Read:  Bank Strike: 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കുമെന്ന് SBI

അതേസമയം, ദ്വിദിന പണിമുടക്ക്‌  രാജ്യത്തുടനീളമുള്ള  ബാങ്കിംഗ് സേവനങ്ങളെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.  37,000 കോടി രൂപയുടെ 38 ലക്ഷം ചെക്കുകൾ ക്ലിയറന്‍സിനായി  കെട്ടിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

ചെന്നൈയിൽ ഏകദേശം 10,600 കോടി രൂപയുടെ 10 ലക്ഷം ചെക്കുകളും മുംബൈയിൽ 15,400 കോടി രൂപയുടെ 18 ലക്ഷം ചെക്കുകളും ഡൽഹിയിൽ 11,000 കോടി രൂപയുടെ 11 ലക്ഷം ചെക്കുകളും ക്ലിയര്‍ ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.  

Also Read: Bank Strike: ബാങ്ക് യൂണിയനുകളുടെ ദ്വിദിന പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരോട് SBI

യുണൈറ്റഡ് ഫോറം  ഓഫ് ബാങ്ക് യൂണിയൻസ്  (United Forum of Bank Unions - UFBU) ആണ്  ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.   പണിമുടക്കിനെ തുടർന്ന് രാജ്യത്തിന്‍റെ  പല ഭാഗങ്ങളിലും നിരവധി ബാങ്ക് ശാഖകളുടെ ഷട്ടറുകൾ അടച്ചു.  സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നതോടെ  ബാങ്ക് ശാഖകളിൽ വായ്പ അനുവദിക്കൽ, പണം നിക്ഷേപിക്കല്‍, പിൻവലിക്കൽ, ചെക്ക് ക്ലിയറന്‍സ്  തുടങ്ങിയ സേവനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകള്‍  പണിമുടക്ക് തങ്ങളുടെ ശാഖകളിലെ സേവനങ്ങളെ ബാധിച്ചേക്കുമെന്ന് ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.

എന്നിരുന്നാലും, സ്വകാര്യമേഖലയിലെ മുന്‍നിര ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്.

രാഷ്ട്ര നിർമാണത്തിൽ നിർണായക പങ്ക് വഹിക്കുന്ന പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പണിമുടക്കെന്ന് AIBEA ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം  പറഞ്ഞു. രണ്ട് ദിവസത്തെ പണിമുടക്കിൽ രാജ്യത്തൊട്ടാകെ ഏഴ് ലക്ഷത്തോളം തൊഴിലാളികൾ പങ്കെടുക്കുന്നതായി  AIBOC ജനറൽ സെക്രട്ടറി സൗമ്യ ദത്ത പറഞ്ഞു.

ഈ സാമ്പത്തിക വർഷത്തിൽ രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര  സര്‍ക്കാര്‍ നടത്തുന്നത്.  2021ലെ ബജറ്റ് പ്രസംഗത്തില്‍ ഈ  വിവരം  കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 

സ്വകാര്യവൽക്കരണം സുഗമമാക്കുന്നതിന്, പാർലമെന്‍റിന്‍റെ  നിലവില്‍ നടക്കുന്ന  സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി സർക്കാർ ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ, 2021 ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷത്തിനിടെ 14 പൊതുമേഖലാ ബാങ്കുകളെയാണ് കേന്ദ്ര സര്‍ക്കാര്‍  ലയിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News