New Delhi: ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ജീവനക്കാരോട് അഭ്യർത്ഥിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (United Forum of Bank Unions - UFBU) ആണ് ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. എന്നാല്‍, പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കാനാണ് SBI ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിരിയ്ക്കുന്നത്. പണിമുടക്ക്, പ്രവർത്തനത്തെ ബാധിക്കുമെന്നും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബാങ്ക് അറിയിച്ചു.
Aloso Read: Bank Strike: 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കുമെന്ന് SBI
അതേസമയം, രണ്ട് ദിവസത്തെ പണിമുടക്കിൽ തങ്ങളുടെ ശാഖകളുടെ സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയതായി കഴിഞ്ഞ ആഴ്ച SBI അറിയിച്ചിരുന്നു. എന്നാല്‍, പണിമുടക്ക് ബാങ്കിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) പണിമുടക്ക് നടത്തുന്നത്.
സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭാവിയിൽ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം അറിയിക്കുമെന്നും AIBOC യൂണിയന്‍ അറിയിക്കുന്നു.
ബാങ്ക് യൂണിയനുകളുടെ ഒരു കുടക്കീഴിലുള്ള സംഘടനയാണ് UFBU. PSB -കളെ സ്വകാര്യവത്കരിക്കാനുള്ള ഈ നീക്കം സമ്പദ്‌വ്യവസ്ഥയുടെ മുൻഗണനാ മേഖലകളെ സാരമായി ബാധിക്കുമെന്ന് AIBOC വക്താക്കള്‍ വ്യക്തമാക്കി. സ്വാശ്രയ ഗ്രൂപ്പുകളിലേക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്കുമുള്ള വായ്പാ പ്രവാഹത്തെ ഇത് ബാധിക്കുമെന്നും AIBOC വക്താക്കള്‍ പറഞ്ഞു.
രാജ്യത്തെ മൊത്തം നിക്ഷേപത്തിന്‍റെ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണെന്നും അവ സ്വകാര്യ മൂലധനത്തിന് കൈമാറുന്നത് ഈ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാരുടെ പണം അപകടത്തിലാക്കാന്‍ ഉടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഈ സാമ്പത്തിക വർഷത്തിൽ രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 2021ലെ ബജറ്റ് പ്രസംഗത്തില്‍ ഈ വിവരം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...