ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി പരീക്ഷാ തീയതി ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർമാരുടെ ഓൺലൈൻ പരീക്ഷ 2023 മാർച്ച് 19-ന് നടക്കും. ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക സൈറ്റായ bankofindia.co.in സന്ദർശിച്ച് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.
ബാങ്കിംഗ് ആന്റ് ഫിനാൻസ് (പിജിഡിബിഎഫ്) ബിരുദാനന്തര ഡിപ്ലോമ പാസായവർക്ക് ജെഎംജിഎസ്-1-ൽ പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്‌മെന്റിനായി ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർ പരീക്ഷ നടത്തും. "ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്ററും മറ്റ് വിവരങ്ങളും ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകളും യഥാസമയം നൽകും. കൂടുതൽ അറിയിപ്പുകൾ ബാങ്ക് വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിൽ നൽകും. കൂടുതൽ അപ്‌ഡേറ്റുകൾക്കായി ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുന്നത് തുടരുക,” ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിംഗ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ ഇക്കണോമി/ ബാങ്കിംഗ് അവബോധം, ഡാറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രെറ്റേഷൻ, ഇംഗ്ലീഷ് ഡിസ്ക്രിപ്റ്റീവ് പേപ്പർ (ലെറ്റർ റൈറ്റിംഗ്, എസ്സേ) എന്നീ നാല് വിഭാഗങ്ങളാണ് പരീക്ഷയ്ക്കുള്ളത്. ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക്അപേക്ഷിക്കാനുള്ള പ്രക്രിയ ഫെബ്രുവരി 11-ന് ആരംഭിച്ച് 2023 ഫെബ്രുവരി 25-ന് അവസാനിച്ചു. ബാങ്ക് ഓഫ് ഇന്ത്യ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 500 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...