ന്യൂഡൽഹി: എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ്) ഉയർത്താനൊരുങ്ങി ബാങ്ക് ഓഫ് ഇന്ത്യ. അഞ്ച് മുതൽ 10 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയരും. നാളെ മുതൽ അതായത് സെപ്റ്റംബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒറ്റരാത്രിയിലെ എംസിഎൽആറിൽ ബാങ്ക് നിരക്ക് 6.80 ശതമാനം എന്ന കണക്കിൽ നിന്ന് 6.85 ശതമാനം ആക്കി. ഒരു മാസത്തെ എംസിഎൽആർ നിരക്ക് 7.30 ശതമാനം ആയി നിലനിർത്തുകയും മൂന്ന് മാസത്തെ എംസിഎൽആർ നിരക്ക് 7.35 ശതമാനമായി തുടരുകയും ചെയ്യും.
അതേസമയം ആറ് മാസത്തെ എംസിഎൽആർ നിരക്ക് 7.45 ശതമാനത്തിൽ നിന്ന് 7.55 ശതമാനമാക്കി ഉയർത്തി. ഒരു വർഷത്തെ എംസിഎൽആർ നിരക്ക് ഇപ്പോൾ 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമാക്കി. 3 വർഷത്തെ എംസിഎൽആർ നിരക്ക് 7.80 ശതമാനമായി തുടരും. ഈ മാസം റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയതിന് പിന്നാലെയാണ് പ്രമുഖ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ എംസിഎൽആർ ഉയർത്തി തുടങ്ങിയത്.
ആക്‌സിസ് ബാങ്ക് അടുത്തിടെ എംസിഎൽആർ അഞ്ച് ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. ഈ ബാങ്കിന്റെ ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 8.05 ശതമാനം ആണ്. ഓഗസ്റ്റ് 18 ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എംസിഎൽആർ നിരക്ക് 25 ബിപിഎസ് വരെ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു വർഷത്തെ എംസിഎൽആർ 7.60 ശതമാനം ആണ്. വായ്പാ നിരക്ക് വർധിക്കുന്നത് സാധാരണക്കാരനെയാണ് കുഴപ്പത്തിലാക്കുന്നത്. വായ്പാ നിരക്ക് ഉയരുമ്പോൾ ഇഎംഐകളും വർധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...