Alert..!! Bank Holidays October 2021: ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക വെറും 10 ദിവസം മാത്രം...!!

ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ വെറും  10 ദിവസം മാത്രമേ  പ്രവര്‍ത്തിക്കൂ,  അതിനാല്‍ ഉപയോക്താക്കള്‍  ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 10:52 PM IST
  • ഒക്ടോബര്‍ മാസത്തില്‍ 21 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല
  • ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ ക്ക് ലഭ്യമായിരിയ്ക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
Alert..!! Bank Holidays October 2021: ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക വെറും 10 ദിവസം മാത്രം...!!

New Delhi: ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ വെറും  10 ദിവസം മാത്രമേ  പ്രവര്‍ത്തിക്കൂ,  അതിനാല്‍ ഉപയോക്താക്കള്‍  ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...

ഒക്ടോബര്‍ മാസത്തില്‍  21 ദിവസം ബാങ്ക്   പ്രവര്‍ത്തിക്കില്ല എങ്കിലും  ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ ക്ക് ലഭ്യമായിരിയ്ക്കുമെന്ന്  റിസർവ് ബാങ്ക്  ഓഫ് ഇന്ത്യ (RBI)പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.  

ആര്‍ ബി ഐ (Reserve Bank of India) പുറത്തുവിട്ട കലണ്ടര്‍ അനുസരിച്ച്  ഒക്ടോബര്‍ മാസത്തില്‍  ആകെ 21  ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല.  ഇതില്‍  14 ദിവസം  RBI കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍  വാരാന്ത്യ അവധികളുമാണ്.  എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾ പരസ്പരം വ്യത്യാസപ്പെടാം   എന്നും അറിയിപ്പില്‍ പറയുന്നു.

Also Read: Fixed Deposit: ഈ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8% പലിശ...!! കൂടുതല്‍ അറിയാം

ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുന്ന  പ്രധാന ദിവസങ്ങള്‍ താഴെ പറയുന്നു. (List of bank holidays in the month of October 2021. Check out the list.) 

1) ഒക്ടോബർ 1 - ബാങ്ക് അക്കൗണ്ട്  അർദ്ധവാർഷിക ക്ലോസിംഗ് (ഗാംഗ്‌ടോക്ക്)

2) ഒക്ടോബർ 2 - മഹാത്മാ ഗാന്ധി ജയന്തി (എല്ലാ സംസ്ഥാനങ്ങളും)

3) ഒക്ടോബർ 3 - ഞായർ

4) ഒക്ടോബർ 6 - മഹാലയ അമാവാസ്യ (അഗർത്തല, ബെംഗളൂരു, കൊൽക്കത്ത)

5) ഒക്ടോബർ 7 - മേരാ  ചോരെന്‍ ഹൗബ ഓഫ്  ലൈനിംഗ്‌തൗ സനാമാഹി (ഇംഫാൽ)

6) ഒക്ടോബർ 9 - രണ്ടാം  ശനിയാഴ്ച

7) ഒക്ടോബർ 10 - ഞായർ

8) ഒക്ടോബർ 12 - ദുർഗാ പൂജ (മഹാ സപ്തമി) / (അഗർത്തല, കൊൽക്കത്ത)

9) ഒക്ടോബർ 13 - ദുർഗ പൂജ (മഹാ അഷ്ടമി ) ((അഗർത്തല, ഭുവനേശ്വർ, ഗാങ്ടോക്ക്, ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, പട്ന, റാഞ്ചി)

10) ഒക്ടോബർ 14 - ദുർഗ പൂജ/ദസറ (മഹാ നവമി)/ആയുധ പൂജ (അഗർത്തല, ബെംഗളൂരു, ചെന്നൈ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലക്നൗ, പട്ന, റാഞ്ചി, ഷില്ലോംഗ്, ശ്രീനഗർ, തിരുവനന്തപുരം)

11) ഒക്ടോബർ 15 - ദുർഗാ പൂജ / ദസറ / ദസറ (വിജയ ദശമി) / (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)

12) ഒക്ടോബർ 16 - ദുർഗ പൂജ (ദാസൈൻ) / (ഗാങ്‌ടോക്ക്)

13) ഒക്ടോബർ 17 - ഞായർ

14) ഒക്ടോബർ 18 -കതി ബിഹു (ഗുവാഹത്തി)

Also Read: PM-CARES ഭാരത സര്‍ക്കാരിന്‍റെ ഫണ്ടല്ല, RTIയുടെ പരിധിയില്‍ കൊണ്ടുവരാൻ കഴിയില്ല, PMO

15) ഒക്ടോബർ 19-Id-E-Milad/Eid-e-Miladunnabi/Milad-i-Sherif (പ്രവാചകന്‍റെ ജന്മദിനം)/ബറവാഫത്ത്/(അഹമ്മദാബാദ്, ബേലാപ്പൂർ, ഭോപ്പാൽ, ഡെറാഡൂൺ, ഹൈദരാബാദ്, ഇംഫാൽ , ജമ്മു, കാൺപൂർ, കൊച്ചി, ലക്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം)

16) ഒക്ടോബർ 20 - മഹർഷി വാൽമീകി പിറന്നാളിനോടനുബന്ധിച്ച് / ലക്ഷ്മി പൂജ / ഐഡി-ഇ-Milad (അഗർത്തല, ബാംഗ്ലൂർ, ചണ്ഡീഗഡ്, കൊൽക്കത്ത, ഷിംല)

17) ഒക്ടോബർ 22-ഈദ്-ഇ-മിലാദ്-ഉൾ-നബി (ജമ്മു, ശ്രീനഗർ)

18) ഒക്ടോബർ 23-4 ശനിയാഴ്ച

19) ഒക്ടോബർ 24-ഞായർ

20) ഒക്ടോബർ 26 - പ്രവേശന ദിനം (ജമ്മു, ശ്രീനഗർ)

21) ഒക്ടോബർ 31 - ഞായർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News