ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ നിക്ഷേപകര്‍ അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ പ്രയാസമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposit) പലിശ കുറവാണ് എന്നത്. വര്‍ഷം തോറും കേന്ദ്ര സര്‍ക്കാര്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചതോടെ FD ന്‍റെ ആകര്‍ഷണീയത ഇല്ലാതാക്കുന്നു.
സുരക്ഷിതത്വും സ്ഥിര വരുമാനവും ഉറപ്പാക്കുമ്പോഴും സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposit) പലിശ കുറവാണ് എന്നത് നിക്ഷേപകരെ നിരാശരാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊത മേഖല ബാങ്കായ SBI പോലും സ്ഥിര നിക്ഷേപത്തിന് (Fixed Deposit) വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.5% മാത്രമാണ്.
എന്നാല്‍, ചില ധനകാര്യ സ്ഥാപനങ്ങള്‍ സ്ഥിര നിക്ഷേപത്തിന് (Fixed Deposit) ഉയര്‍ന്ന പലിശ ഈ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും വാഗ്ദാനം ചെയ്യുന്നുവെന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം. എന്നാല്‍, ഇത് വാസ്തവമാണ്. ഈ ധനകാര്യ സ്ഥാപനങ്ങള്‍ സാധാരണ നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്മേല്‍ 8% പലിശ നിരക്കും, മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 8.5% പലിശ നിരക്കുമാണ് വാഗ്ദാനം ചെയ്യുന്നത്.
തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍റ് ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ ആണ് സ്ഥിര നിക്ഷേപത്തിന് (Fixed Deposit) ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. ഈ സ്ഥാപനം തമിഴ്‌നാട് സര്‍ക്കാരിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
12 മാസമാണ് തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍റ് ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി. ഈ കാലയളവിലേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ സാധാരണ നിക്ഷേപകര്‍ക്ക് 7%വും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25%വും പലിശ നിരക്ക് ലഭിക്കും. കൂടാതെ, 24 മാസം, 36 മാസം, 48 മാസം, 60 മാസം എന്നീ കാലയളവുകളിലേക്കും ഈ സ്ഥാപനം സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിക്ഷേപ കാലാവധി വര്‍ദ്ധിക്കുന്നത് അനുസരിച്ച് പലിശ നിരക്കും വര്‍ദ്ധിക്കും. നിലവില്‍ 60 മാസത്തെ നിക്ഷേപത്തിന് സാധാരണക്കാര്‍ക്ക് ലഭിക്കും 8% പലിശ. അതേസമയം, മുതിര്‍ന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുക 8.50 ശതമാനം പലിശ നിരക്കായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...