Assam Police: സ്ഥിരം മദ്യപാനികളായ പോലീസുകാർ സര്‍വീസില്‍ വേണ്ട!! വിആർഎസ് നല്‍കാന്‍ അസം സര്‍ക്കാര്‍

Assam Police:  അസം പോലീസ് സേനയിലെ സ്ഥിരം മദ്യപാനികളായ 300 ഉദ്യോഗസ്ഥർക്കാണ്  വിആർഎസ് നല്‍കാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന്‍റെ അധിക ചുമതലയുള്ള മുഖ്യമന്ത്രിഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.   

Written by - Zee Malayalam News Desk | Last Updated : May 1, 2023, 05:18 PM IST
  • അസം പോലീസ് സേനയിലെ സ്ഥിരം മദ്യപാനികളായ 300 ഉദ്യോഗസ്ഥർക്കാണ് വിആർഎസ് നല്‍കാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന്‍റെ അധിക ചുമതലയുള്ള മുഖ്യമന്ത്രിഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
Assam Police: സ്ഥിരം മദ്യപാനികളായ  പോലീസുകാർ സര്‍വീസില്‍ വേണ്ട!! വിആർഎസ് നല്‍കാന്‍ അസം സര്‍ക്കാര്‍

 Assam: സ്ഥിരം മദ്യപാനികളായ പോലീസുകാര്‍ക്ക് ഇനി സര്‍വീസില്‍ ഇടമില്ല.... അസം സര്‍ക്കാരാനാണ് ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്. മെയ് 10 ന്, ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്ന അവസരത്തിലാണ് നിര്‍ണ്ണായക തീരുമാനം.  

Also Read:  Lucky Zodiac Signs In May 2023:  മെയ് മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും അതിഗംഭീര നേട്ടങ്ങള്‍!!  

റിപ്പോര്‍ട്ട് അനുസരിച്ച് അസം പോലീസ് സേനയിലെ സ്ഥിരം മദ്യപാനികളായ 300 ഉദ്യോഗസ്ഥർക്കാണ്  വിആർഎസ് നല്‍കാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന്‍റെ അധിക ചുമതലയുള്ള മുഖ്യമന്ത്രിഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്. 

Also Read:  Mohini Ekadashi 2023: മോഹിനി ഏകാദശി, ശുഭ യോഗങ്ങൾ നല്‍കും അപാര സമ്പത്തും സമൃദ്ധിയും!! 

'പോലീസ് സേനയുമായി ബന്ധപ്പെട്ട ഈ നിയമങ്ങള്‍ നിലവിലിരുന്നുവെങ്കിലും തന്‍റെ സര്‍ക്കാ ര്‍ അത് ഉപയോഗിച്ചിരുന്നില്ല. വാസ്തവത്തിൽ, സര്‍ക്കാര്‍ മെയ് 10 ന്, രണ്ട് വർഷം പൂർത്തിയാക്കുകയാണ്. ഈ അവസരത്തിൽ, ചില പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ്‌', അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസ് വകുപ്പിലെ  300 ഓളം ഉദ്യോഗസ്ഥർ മദ്യത്തിന് അടിമയായതിനാൽ സ്വമേധയാ വിരമിക്കൽ (VRS) നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 

ഈ തീരുമാനം നടപ്പാക്കാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിആര്‍ എസ് നല്‍കുന്നവരുടെ സ്ഥാനത്ത്‌ പുതിയ റിക്രൂട്ട്‌മെന്‍റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 300 ഓളം ഉദ്യോഗസ്ഥരും ജവാന്മാരും മദ്യത്തിന് അടിമകളാണെന്നും അവരുടെ ശരീരം ലഹരി കാരണം വിവിധ രോഗങ്ങള്‍ ബാധിച്ച അവസ്ഥയിലാണ് എന്നും അദ്ദേഹം പറഞ്ഞു. ഇവർക്കായാണ്  സർക്കാർ വിആർഎസ് വ്യവസ്ഥ ചെയ്തിരിയ്ക്കുന്നത്, അദ്ദേഹം വ്യക്തമാക്കി. 

ഇത്തരം വിആർഎസ് നിയമങ്ങൾ ഇതിനകം തന്നെ പല സംസ്ഥാനങ്ങളിലും ബാധകമാണ്, എന്നാൽ ഇത് ആദ്യമായാണ് അസമിൽ നടപ്പാക്കാൻ പോകുന്നത്. വിആർഎസ് നൽകിയാലും മദ്യപാനികളായ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുമെന്നും പകരം പുതിയ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News