കോറോണ തർക്കത്തിൽ പൊലിഞ്ഞത് ഒരു ജീവൻ...

ഇന്നലെ രണ്ടുമണിയോടെ ചായക്കടയിലിരുന്ന് ചായ കൂടിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത് .  

Last Updated : Mar 25, 2020, 03:50 PM IST
കോറോണ തർക്കത്തിൽ പൊലിഞ്ഞത് ഒരു ജീവൻ...

ഊട്ടി: ചൈനയിലെ വുഹാനിൽ നിന്നും വന്ന കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുകയും നിരവധി പേർ മരിക്കുകയും ഇടയായികോണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കോറോണ വൈറസിന്റെ പേരിൽ നടന്ന തർക്കത്തിൽ ഒരു ജീവൻ പൊലിഞ്ഞു. 

Also read: ദിവസ കൂലിക്കാർക്ക് സഹായഹസ്തവുമായി സാനിയ മിർസ
 
സംഭവം നടന്നത് ഊട്ടിയിലാണ്. ഊട്ടി ചന്തയിലെ ചുമട്ടുതൊഴിലാളികൾ തമ്മിൽ കോറോണയെ പറ്റി നടത്തിയ ചർച്ചയാണ് ഒടുവിൽ തർക്കത്തിലാകുകയും അതിനെ തുടർന്ന് കത്തികുത്തിൽ അവസാനിക്കുകയും ചെയ്തത്. 

സംഭവത്തിൽ ചുമട്ടുതൊഴിലാളിയായ ജോതിമണി കൊല്ലപ്പെടുകയും കൊലകുറ്റത്തിന്  പാലക്കാട് സ്വദേശിയായ ദേവദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

Also read: കോറോണ: സൗദിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

ഇന്നലെ രണ്ടുമണിയോടെ ചായക്കടയിലിരുന്ന് ചായ കൂടിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത് .   സംഭവത്തിൽ പ്രകോപിതനായ ദേവദാസ് മുന്നിലുള്ള പച്ചക്കറി കടയിൽ നിന്നും കത്തിയെടുത്തുകൊണ്ട് വന്ന് ജ്യോതി മണിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

കോറോണ വൈറസ് ബാധയിൽ നിന്നും എങ്ങനെ ജനങ്ങളെ രക്ഷപ്പെടുത്താമെന്ന ആശങ്കയിൽ നാടും നഗരവും നെട്ടോട്ടമോടുന്ന ഈ അവസരത്തിലാണ് ഇങ്ങനൊരു സംഭവം നടന്നിരിക്കുന്നത്. 

Trending News