ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി.
പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായ വന്‍ ഗതാഗത കുരുക്ക് യാത്രക്കരെയുന് ജീവനക്കാരേയും ഒരേപോലെ ബാധിച്ചു.
ഈ ഗതാഗതക്കുരുക്ക് കാരണം ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താനായില്ല. ഇതാണ് വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ കാരണമായത്. ഇന്‍ഡിഗോയുടെ 19 സര്‍വീസുകളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.
ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട എയര്‍ ഹോസ്റ്റസുമാരും പൈലറ്റുമാരുമടക്കമുള്ള ജീവനക്കാര്‍ വഴിയില്‍ കുടുങ്ങിയതോടെയാണ് സര്‍വ്വീസ് റദ്ദാക്കേണ്ടി വന്നതെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചത്.
മറ്റു വിമാനക്കമ്പനികളുടെ 16ഓളം വിമാനങ്ങള്‍ സമയം തെറ്റി യാത്ര ചെയ്യുകയാണെന്ന് ഇന്ദിരാഗാന്ധി വിമാനത്താവള അധികൃതര്‍ അറിയിച്ചു.