Anand Mahindra Viral Video: നിസ്സാരമെന്ന് തോന്നാം എങ്കിലും ഉപകാരപ്പെടും!! ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറല്‍

Anand Mahindra Viral Video:  ആനന്ദ് മഹീന്ദ്ര  പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഒരു സ്ത്രീ വളരെ എളുപ്പത്തിലും വേഗത്തിലും ഒരു ടി-ഷര്‍ട്ട് മടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്...  

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 02:34 PM IST
  • ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഒരു സ്ത്രീ വളരെ എളുപ്പത്തിലും വേഗത്തിലും ഒരു ടി-ഷര്‍ട്ട് മടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്...
Anand Mahindra Viral Video: നിസ്സാരമെന്ന് തോന്നാം എങ്കിലും ഉപകാരപ്പെടും!! ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറല്‍

Anand Mahindra's T shirt folding video: സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ് ബിസിനസ് ഐക്കണ്‍ ആനന്ദ് മഹീന്ദ്ര. പലര്‍ക്കും നിസാരമെന്നു തോന്നുന്ന കാര്യങ്ങള്‍ പലപ്പോഴും അദ്ദേഹം തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ആളുകളെ ചിന്തിക്കാന്‍  പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്.

അത്തരത്തില്‍ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഒരു സ്ത്രീ വളരെ എളുപ്പത്തിലും വേഗത്തിലും ഒരു ടി-ഷര്‍ട്ട് മടക്കുന്നതാണ് വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്...  

ചിലര്‍ക്ക് വസ്ത്രങ്ങള്‍ മടക്കി വയ്ക്കുക എന്നത് വളരെ ഇഷ്ടമുള്ള ഒന്നാവാം. ഭംഗിയായി അവര്‍ അത് ചെയ്യുകയും ചെയ്യും. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബാലി കേറാ മലയാണ്... കാരണം വസ്ത്രം എങ്ങിനെ ഭംഗിയായി മടക്കി സൂക്ഷിക്കാം എന്ന് ഇവര്‍ക്ക് അറിഞ്ഞുകൂടാ... എത്ര ശ്രമിച്ചാലും അവരെക്കൊണ്ട് അത് സാധിക്കുകയുമില്ല.   

അത്തരക്കാര്‍ക്ക് ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഈ വീഡിയോ ഏറെ ഉപകാരപ്പെടും. കാരണം, വെറും 10 സെക്കന്‍ഡ്  സമയത്തിനുള്ളിലാണ് വീഡിയോയില്‍ കാണുന്ന സ്ത്രീ ഒരു ടി-ഷര്‍ട്ട് മടക്കി വയ്ക്കുന്നത്..!!

ആദ്യം ടി ഷര്‍ട്ടിന്‍റെ ഒരു വശത്തായി 1, 2, 3 എന്നെഴുതിയ കാര്‍ഡുകള്‍ നിശ്ചിത അകലത്തില്‍ വയ്ക്കുന്നു. പിന്നീട് അവ മാറ്റുന്നു.  1, 2 എന്നെഴുതിയ ഭാഗം 3 നോട് ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ടി ഷര്‍ട്ട്‌ മടക്കുന്നു...! 

'ഇത്തരം കാര്യങ്ങളിൽ ആകൃഷ്ടനാകുന്നത് എനിക്ക് എതിർക്കാൻ കഴിയില്ല. ഇത് ലോകത്തെ മാറ്റിമറിച്ചേക്കില്ല, പക്ഷേ ഇത് വളരെ സർഗ്ഗാത്മകമാണ്, ദൈനംദിന ജോലികളിൽ സമയം ലാഭിക്കുന്നതെല്ലാം പുരോഗതിയാണ്! വീഡിയോ പങ്കുവച്ചുകൊണ്ട് മഹീന്ദ്ര കുറിച്ചു. 

വീഡിയോ കാണാം... 

ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. പലരും വീഡിയോയില്‍ ആ സ്ത്രീ കാണിച്ചു തന്ന രീതിയില്‍ ടി ഷര്‍ട്ട് മടക്കി നോക്കിയതായും അഭിപ്രായപ്പെട്ടു. 'നിങ്ങൾ സ്വന്തം വസ്ത്രങ്ങൾ മടക്കിവെക്കാറുണ്ടോ?' എന്ന് അദ്ദേഹത്തോട് ചോദിച്ചവരും ഉണ്ട്...!!

യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ അല്പം പഴയതാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സോഷ്യൽ മീഡിയ ഇൻഷുറൻസ് എന്ന ട്വിറ്റർ പേജാണ് ഈ ആദ്യമായി ട്വിറ്ററില്‍ പങ്കുവച്ചത്. "എങ്ങനെ പെട്ടെന്ന് ഒരു ടി-ഷർട്ട് മടക്കാം" എന്ന അടിക്കുറിപ്പോടെയായിരുന്നു അവര്‍ വീഡിയോ പങ്കുവച്ചത്. എന്നാല്‍ ആനന്ദ് മഹീന്ദ്ര ഈ വീഡിയോ വീണ്ടും പങ്കുവച്ചതോടെ നിരവധി പേര്‍ പ്രതികരണവുമായി എത്തി. വീഡിയോ ഇതിനകം ഒരു കോടി ഇരുപത്തി രണ്ട് ലക്ഷം പേരാണ് കണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News