കനത്ത മഴയെ തുടർന്ന് അമർനാഥ് തീര്‍ത്ഥാടനം താത്ക്കാലികമായി നിർത്തിവെച്ചു

കനത്ത മഴയെ തുടർന്ന് അമർനാഥ് തീര്‍ത്ഥാടനം താത്ക്കാലികമായി നിർത്തിവെച്ചു. അമർനാഥിലേക്കുള്ള പെഹൽഗാം, ബാൾടൽ എന്നി വഴികളിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്നാണ് യാത്ര താത്ക്കാലികമായി നിർത്തിവച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ ഭാഗത്തേയ്ക്കുള്ള വിമാന ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Last Updated : Jun 30, 2017, 05:00 PM IST
കനത്ത മഴയെ തുടർന്ന് അമർനാഥ് തീര്‍ത്ഥാടനം താത്ക്കാലികമായി നിർത്തിവെച്ചു

ശ്രീനഗർ: കനത്ത മഴയെ തുടർന്ന് അമർനാഥ് തീര്‍ത്ഥാടനം താത്ക്കാലികമായി നിർത്തിവെച്ചു. അമർനാഥിലേക്കുള്ള പെഹൽഗാം, ബാൾടൽ എന്നി വഴികളിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്നാണ് യാത്ര താത്ക്കാലികമായി നിർത്തിവച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ ഭാഗത്തേയ്ക്കുള്ള വിമാന ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

തീർഥാടകരെ ബെയ്സ് ക്യാന്പുകളിലേക്കു മാറ്റിയതായും ഇവരുടെ വിവരങ്ങൾ അറിയാൻ കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടാമെന്നും ശ്രീ അമർനാഥ് ശ്രിൻ ബോർഡ് ഉദ്യോഗസ്ഥൻ അറിയിച്ചു. വര്‍ഷം തോറും ആറായിരത്തോളം തീര്‍ത്ഥാടകരാണ് അമര്‍നാഥ് ഗുഹയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് ഇവിടെക്കുള്ള പ്രവേശനം അനുവദിക്കാറുള്ളു.

Trending News