Jammu-Kashmir: ജമ്മു-കശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി. കാണാതായ 40 ഓളം പേർക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് വൈകിട്ട് 5.30ഓടെയാണ് പ്രദേശത്ത് മേഘവിസ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
മേഘവിസ്ഫോടനവും പിന്നാലെയുണ്ടായ പ്രളയത്തിലും 3 ഭക്ഷണശാലകളും 25 ടെന്‍റുകളും തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്.
അപകടത്തില്‍ കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്‍റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യത്തിന്‍റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിന് രംഗത്തുണ്ട്.
മരിച്ച തീര്‍ഥാടകരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവർത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
Anguished by the cloud burst near Shree Amarnath cave. Condolences to the bereaved families. Spoke to @manojsinha_ Ji and took stock of the situation. Rescue and relief operations are underway. All possible assistance is being provided to the affected.
— Narendra Modi (@narendramodi) July 8, 2022
സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും ലഫ്റ്റനന്‍റ് ഗവർണറെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
#WATCH | J&K: Visuals from lower reaches of Amarnath cave where a cloud burst was reported. Rescue operation underway by NDRF, SDRF & other agencies
(Source: ITBP) pic.twitter.com/o6qsQ8S6iI
— ANI (@ANI) July 8, 2022
അതേസമയം, മേഘവിസ്ഫോടനം നടന്ന പ്രദേശത്ത് ഫോണ്‍ സൗകര്യം ജിയോ നെറ്റ്‌വർക്കിലൂടെ മാത്രമാണ് ലഭിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ജിയോ സിം ഇല്ലാത്ത ആളുകളുമായി സമ്പര്‍ക്കം സാധ്യമല്ല. അതുകൂടാതെ, അമർനാഥ് യാത്രയിൽ ഗുഹയിലേക്ക് ദർശനത്തിനായി പോകുന്നവർ, അവരുടെ മൊബൈൽ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ അധികൃതരുടെ പക്കല്‍ നിക്ഷേപിക്കണം. അതിനാല്‍, പല തീര്‍ഥാടകരുമായും അവരുടെ ബന്ധുക്കള്‍ക്ക് സമ്പര്‍ക്കപ്പെടാന്‍ സാധിക്കുന്നില്ല.
രക്ഷാദൗത്യ സംഘം നിരവധി ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു.
NDRF
011-23438252
011-23438253
കശ്മീർ ഡിവിഷണൽ ഹെൽപ്പ്
ലൈൻ 0194-2496240
ദേവാലയ ബോർഡ് ഹെൽപ്പ്
ലൈൻ 0194-2313149
കനത്ത സുരക്ഷയിൽ ദക്ഷിണ കശ്മീരിൽ 3,880 മീറ്റർ ഉയരത്തിലുള്ള അമർനാഥ് ഗുഹ ദർശനത്തിനായി കഴിഞ്ഞ ദിവസം 5000-ത്തിലധികം തീർഥാടകരാണ് പുറപ്പെട്ടത്. അതായത്, 242 വാഹനങ്ങളിലായി 5,726 തീർഥാടകർ.
സിആർപിഎഫിന്റെ കനത്ത സുരക്ഷയിൽ 4,384 പുരുഷന്മാരും 1,117 സ്ത്രീകളും 57 കുട്ടികളും 143 സാധുമാരും 24 സാധ്വികളും ഒരു ട്രാൻസ്‌ജെൻഡറും അടങ്ങുന്ന സംഘമാണ് തീര്‍ഥയാത്ര നടത്തുന്നത്. ഇതുവരെ 89,000-ത്തിലധികം തീർത്ഥാടകർ ഗുഹയിൽ ശിവലിംഗം ദർശിച്ചതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 11ന് അമർനാഥ് യാത്ര സമാപിക്കും.
അമർനാഥ് യാത്രയ്ക്കിടെ മേഘവിസ്ഫോടനം ഉണ്ടാവുന്നത് പുതിയ കാര്യമല്ല. ഇങ്ങനെയുള്ള അപകടങ്ങള്‍ പല തവണ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ സമയം മേഘവിസ്ഫോടനം ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് കൊറോണ മഹാമാരി മൂലം യാത്ര നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...