സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

കമ്പനിയുടെ ഡയറക്ടർ-ഇൻ-ഫ്ലൈറ്റ് സർവീസിനും ഡിജിസിഎ പിഴ  ചുമത്തിയിട്ടുണ്ട്. 2022 നവംബർ 26-നായിരുന്നു സംഭവം

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 03:59 PM IST
  • പൈലറ്റിന്റെ ലൈസൻസും മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു
  • ശങ്കർ മിശ്രയ്‌ക്കെതിരെ എയർലൈൻ നാല് മാസത്തെ പറക്കൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു
  • മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു
സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: യാത്രക്കാരൻ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).  പൈലറ്റിന്റെ ലൈസൻസും മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ അംഗീകരിക്കുന്നുവെന്നും അവ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ  വേണ്ട നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. കമ്പനിയുടെ ഡയറക്ടർ-ഇൻ-ഫ്ലൈറ്റ് സർവീസിനും ഡിജിസിഎ പിഴ  ചുമത്തിയിട്ടുണ്ട്. 2022 നവംബർ 26-നായിരുന്നു സംഭവം. ന്യൂയോര്‍ക്ക് ഡൽഹി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വെച്ച് ശങ്കര്‍ മിശ്ര എന്നയാൾ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചുവെന്നാണ് പരാതി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് സൂചന.

 ഇതേ തുടർന്ന് ശങ്കർ മിശ്രയ്‌ക്കെതിരെ എയർലൈൻ നാല് മാസത്തെ പറക്കൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നവംബറിൽ നടന്ന സംഭവം കമ്പനി റിപ്പോർട്ട് ചെയ്യുന്നത് നുവരി നാലിനാണ്. ഇത് വലിയ പ്രശ്നമുണ്ടാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 

ഇതിന് പിന്നാലെ ശങ്കർ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശങ്കർ മിശ്ര പരാതിക്കാരിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പതിനയ്യായിരം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News