Agnipath Recruitment Protests: 'അഗ്നിവീര്‍' -ന് വമ്പന്‍ ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമൊട്ടുക്ക് ശക്തമായ പ്രതിഷേധം  അലയടിക്കുമ്പോള്‍ പദ്ധതിയ്ക്ക് പിന്തുണ അറിയിച്ചും  'അഗ്നിവീര്‍' -ന് ജോലി വാഗ്ദാനം ചെയ്തും വ്യവസായി ആനന്ദ് മഹീന്ദ്ര.

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 11:13 AM IST
  • അഗ്നിപഥ് പദ്ധതിയിലൂടെ സേനയില്‍ നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക്‌ ജോലി നൽകാൻ തയ്യാറായി മഹീന്ദ്ര ഗ്രൂപ്പ്
Agnipath Recruitment Protests: 'അഗ്നിവീര്‍' -ന്  വമ്പന്‍ ജോലി  വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

New Delhi: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമൊട്ടുക്ക് ശക്തമായ പ്രതിഷേധം  അലയടിക്കുമ്പോള്‍ പദ്ധതിയ്ക്ക് പിന്തുണ അറിയിച്ചും  'അഗ്നിവീര്‍' -ന് ജോലി വാഗ്ദാനം ചെയ്തും വ്യവസായി ആനന്ദ് മഹീന്ദ്ര.

അഗ്നിപഥ് പദ്ധതിയിലൂടെ സേനയില്‍ നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക്‌ ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥ്  പദ്ധതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ദുഃഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 

"അഗ്നിപഥ് പദ്ധതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിലും ആക്രമ സംഭവങ്ങളിലും അതീവ  ദുഃഖമുണ്ട്. അഗ്നിവീര്‍ കൈവരിക്കുന്ന അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വർഷം പദ്ധതി ആവിഷ്‌കരിച്ചപ്പോൾ ഞാൻ അഭിപ്രായപ്പെട്ടിരുന്നു. അത് 
ഇപ്പോഴും ആവർത്തിക്കുന്നു. പദ്ധതിക്കു കീഴിൽ പരിശീലനം സിദ്ധിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു", ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ജൂൺ 14നാണ് കേന്ദ്ര സര്‍ക്കാര്‍  ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ യുവാക്കളെ 4  വർഷത്തേക്ക് സേനയിലേയ്ക്ക്  റിക്രൂട്ട് ചെയ്യാനും അവരിൽ 25% പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താനും വ്യവസ്ഥ ചെയ്യുന്നു.  പദ്ധതി പ്രഖ്യാപിച്ച അവസരത്തില്‍ 17 മുതല്‍ 21 വയസുവരെ പ്രായമുള്ളവര്‍ക്കായിരുന്നു പ്രവേശനം. എന്നാല്‍, കഴിഞ്ഞ 2 വര്‍ഷമായി റിക്രൂട്ട്‌മെന്‍റ്  നടക്കാത്ത സാഹചര്യത്തില്‍ പ്രായ പരിധി 23  വയസായി ഉയര്‍ത്തുകയായിരുന്നു.  

Also Read:  Agnipath Scheme Update: സേനയില്‍ നിയമനം അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രം, വെളിപ്പെടുത്തി സേന പ്രമുഖര്‍

പദ്ധതി അനുസരിച്ച്  ഈ വര്‍ഷം  46,000 അഗ്നിവീര്‍  ആണ് സേനയുടെ ഭാഗമാവുക. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ സംഖ്യ  1.25 ലക്ഷമായി ഉയര്‍ത്തുമെന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Also Read: Agnipath Protest: അഗ്നിപഥ് പ്രതിഷേധം: അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്തിറക്കും

അതേസമയം, അഗ്നിപഥ് പദ്ധതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധം  കൂടുതല്‍ ശക്തമാവുകയാണ്.  ബീഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാന ങ്ങളിലാണ്  കൂടുതല്‍  പ്രതിഷേധം  അരങ്ങേറുന്നത്.  ബീഹാറില്‍  20 ജില്ലകളില്‍  ഇന്‍റര്‍നെറ്റ്  സേവനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിരിയ്ക്കുകയാണ്.  ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 

പ്രതിഷേധത്തെ തുടര്‍ന്ന് 350 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ഞായറാഴ്ചയും 362 ട്രെയിനുകൾ റദ്ദാക്കിയതിനാൽ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു,  തലസ്ഥാനമായ ഡൽഹിയോട് ചേർന്നുള്ള ഉത്തർപ്രദേശിലെ നോയിഡയിലാണ് സെക്ഷൻ 144 നടപ്പാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News