ന്യൂഡൽഹി: അഗ്നി-5 മിസൈൽ (Agni-5 Missile) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 5,000 കിലോമീറ്റർ വരെ ദൂരത്തിൽ പ്രഹരശേഷിയുള്ളതാണ് അഗ്നി-5 മിസൈൽ. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ബുധനാഴ്ച രാത്രി 7.50 ഓടെയാണ് ബാലിസ്റ്റിക് മിസൈലിന്റെ (Ballistic Missile) പരീക്ഷണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
12,000-15,000 കിലോമീറ്റർ ദൂരപരിധിയുള്ള ഡോങ്‌ഫെങ്-41 പോലുള്ള മിസൈലുകളുള്ള ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വർധിപ്പിക്കാനാണ് അഗ്നി-5 മിസൈൽ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) നിർമ്മിച്ച മിസൈലിന്റെ വിജയകരമായ പരീക്ഷണം നടന്നത്.
A proud moment
India successfully test-fires surface-to-surface ballistic missile Agni-5, capable of striking targets at ranges up to 5K km with very high degree of accuracy.
Proud! Congratulations to @DRDO_India pic.twitter.com/jnHEGhqRuW
— Bhupendra Patel (@Bhupendrapbjp) October 27, 2021
ALSO READ: Shopian Encounter; രണ്ട് ഭീകരരെ സൈന്യം വധിച്ചു, തെരച്ചിൽ തുടരുന്നു
മിസൈലിന്റെ ആദ്യ പരീക്ഷണം 2012 ഏപ്രിലിലാണ് നടത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ഇതിന് മുൻപ് നടത്തിയ പരീക്ഷണം. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എഞ്ചിൻ ഉപയോഗിക്കുന്ന മിസൈലിന് 5,000 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ മികച്ച കൃത്യതയോടെ ആക്രമിക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.
India has successfully developed the road-mobile, over 5,000-km-range Agni-5 missile with a 1.5-ton warhead as part of its nuclear deterrent. It is now working to equip it with multiple independently targetable warheads. Today's flight test might have involved a MIRVed version. pic.twitter.com/CwEEnZzjOt
— Brahma Chellaney (@Chellaney) October 27, 2021
അഗ്നി 1 മുതൽ 4 വരെയുള്ള മിസൈലുകൾക്ക് 700 കിലോമീറ്റർ മുതൽ 3,500 കിലോമീറ്റർ വരെ ദൂരം താണ്ടാൻ കഴിയും. അവ ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്. ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അഗ്നി 5 പദ്ധതി.
ALSO READ: Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു
ജൂണിൽ, ഡിആർഡിഒ 2000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പുതിയ തലമുറ 'അഗ്നി' ശ്രേണിയിൽപ്പെട്ട ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. പ്രൊപ്പൽഷൻ സംവിധാനങ്ങൾ, നൂതന മാർഗനിർദേശ-നിയന്ത്രണ സംവിധാനങ്ങൾ, അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി നൂതന സാങ്കേതികവിദ്യകൾ 'അഗ്നി പ്രൈം' മിസൈലിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...