പോങ്യാങ്: ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം അയൽരാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു. പരീക്ഷണത്തിന്റെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ഉത്തരകൊറിയൻ മാധ്യമമായ റൊഡോങ് സിൻമൺ പുറത്തുവിട്ടു.
ശനി, ഞായർ ദിവസങ്ങളിലായാണ് പരീക്ഷണം നടന്നതെന്ന് കൊറിയൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചു. 1500 കിലോ മീറ്റർ ദൂരപരിധി വരെ മിസൈലുകൾ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്.
#UPDATES North Korea test-fired a new "long-range cruise missile" over the weekend, state media reports, with the United States saying the nuclear-armed country is threatening its neighbours and beyond https://t.co/pfU5DRTVNm pic.twitter.com/0z63geLSPv
— AFP News Agency (@AFP) September 13, 2021
അയൽരാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ ഉത്തര കൊറിയ സൈനിക ശക്തി വർധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈൽ പരീക്ഷണമെന്ന് അമേരിക്ക വ്യക്തമാക്കി. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികൾ അന്താരാഷ്ട്ര സമൂഹത്തിന് ഉയർത്തുന്ന വെല്ലുവിളി വലുതാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
BREAKING: North Korea's Rodong Sinmun and KCNA reported that it test-launched "newly-developed new-type long-range cruise missiles " on Sept. 11 and 12.
They flew 1,500 km for 7,580 seconds and hit the targets, state media reported.
More soon @nknewsorg pic.twitter.com/cC9PE4PTvI
— NK NEWS (@nknewsorg) September 12, 2021
Pentagon denounces North Korea’s reported long-range missile launch, vows to protect regional allies https://t.co/QClnDbBWoZ pic.twitter.com/5YxP3LIKpR
— RT (@RT_com) September 13, 2021
എന്നാൽ, ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം അയൽരാജ്യങ്ങൾക്ക് ഭീഷണിയാണെന്നാണ് പെന്റഗൺ പ്രസ്താവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...