ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (എഎഫ്സിഎടി) 2 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2023, ജൂൺ ഒന്ന് മുതലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഗ്രൗണ്ട് ഡ്യൂട്ടിയിലേക്കും ഫ്ലൈയിംഗ് ബ്രാഞ്ചുകളിലേക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഐഎഎഫ് വർഷത്തിൽ രണ്ടുതവണയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് നടത്തുന്നത്.
വിവിധ വിഭാഗങ്ങൾക്കായി മൊത്തം 276 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ afcat.cdac.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം പൂരിപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്.
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡുകൾ പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് വെബ്‌സൈറ്റിൽ ലഭ്യമാകും. മൂന്ന് ദിവസം രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 25, 26, 27 എന്നീ തിയതികളിലാണ് പരീക്ഷ. വിജ്ഞാപനമനുസരിച്ച്, ജോലിയുടെ ശമ്പള സ്കെയിൽ ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (സിപിസി) പ്രകാരം ലെവൽ 10 ആയിരിക്കും. 56,100 മുതൽ 1,77,500 വരെയായിരിക്കും ശമ്പളം.
ALSO READ: Indian Navy Agniveer Recruitment 2023: നാവികസേനയിൽ അഗ്നിവീർ റിക്രൂട്ട്മെൻറ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് 2023: അപേക്ഷിക്കാനുള്ള നടപടികൾ
ഘട്ടം 1: എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് വെബ്സൈറ്റ് ആയ afcat.cdac.in സന്ദർശിക്കുക
ഘട്ടം 2: ലാൻഡിംഗ് പേജിൽ, പരീക്ഷയ്ക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ആവശ്യമായ വിശദാംശങ്ങൾ സമർപ്പിച്ചുകൊണ്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക
ഘട്ടം 4: നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
ഘട്ടം 5: അപേക്ഷാ ഫീസ് അടയ്ക്കുക
ഘട്ടം 6: നിങ്ങളുടെ വിശദാംശങ്ങൾ അവലോകനം ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക
യോഗ്യതാ മാനദണ്ഡം
പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് ഉദ്യോഗാർഥി ഇന്ത്യൻ പൗരനായിരിക്കണം. ഫ്ലൈയിംഗ് ബ്രാഞ്ചിന്റെ പ്രായപരിധി 20 നും 24 നും ഇടയിലാണ്. ഗ്രൗണ്ട് ഡ്യൂട്ടി ഒഴിവുകൾക്ക്, അപേക്ഷകൻ 20 നും 26 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥി 12-ാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനത്തോടെ വിജയിക്കുകയും അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദ കോഴ്‌സോടെ ബിരുദം നേടുകയും വേണം.
വിവിധ തസ്തികകളിലേക്കുള്ള മറ്റ് യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതലറിയാൻ, എഎഫ്സിഎടി വെബ്സൈറ്റിൽ ഇന്ത്യൻ എയർ ഫോഴ്സ് പുറത്തിറക്കിയ വിശദവിവരങ്ങൾ അടങ്ങിയ ബ്രോഷർ പരിശോധിക്കേണ്ടതാണ്. എയർഫോഴ്‌സ് സെലക്ഷൻ ബോർഡ് (എഎഫ്എസ്ബി) അഭിമുഖവും ഡോക്യുമെന്റ് വെരിഫിക്കേഷൻ പ്രക്രിയയും ഒരു എഴുത്തുപരീക്ഷയും ഉൾപ്പെടുന്നതാണ് പരീക്ഷാ നടപടികൾ.
പൊതു അവബോധം, ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി എന്നീ മൂന്ന് വിഷയങ്ങൾ എഴുത്തുപരീക്ഷയിൽ ഉൾപ്പെടും. രണ്ട് മണിക്കൂറായിരിക്കും പരീക്ഷയുടെ ദൈർഘ്യം. ഇതിൽ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കും, ഓരോ ശരിയായ ഉത്തരത്തിനും മൂന്ന് മാർക്ക് നൽകും. ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. എഴുത്തുപരീക്ഷയും അഭിമുഖവും വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ മൂല്യനിർണയവും ഉണ്ടായിരിക്കും. മെഡിക്കൽ പരിശോധന പാസായാൽ അതാത് മേഖലയിൽ പരിശീലനം നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...