സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം, Fortune ഓയിൽ പരസ്യം പിൻവലിച്ച് Adani Wilmar

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും  BCCI അദ്ധ്യക്ഷനുമായ  സൗരവ് ഗാംഗുലിയുടെ ഹൃദയാഘാതം,  പരോക്ഷമായി  ആഘാതമായത്  Adani Wilmar ഗ്രൂപ്പിനാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2021, 03:30 PM IST
  • സൗരവ് ഗാംഗുലി ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം അഭിനയിച്ച ഫോർച്യൂൺ ഓയിൽ (Fortune Rice Bran Cooking Oil) സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.
  • തുടര്‍ന്ന് അദാനി വിൽമർ (Adani Wilmar) പരസ്യം പിന്‍വലിച്ചു
  • ശനിയാഴ്ച ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയനായ ഗാംഗുലി ആരോഗ്യനില വീണ്ടെടുത്ത നിലയ്ക്ക് ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സൗരവ്  ഗാംഗുലിക്ക് ഹൃദയാഘാതം, Fortune ഓയിൽ പരസ്യം പിൻവലിച്ച് Adani Wilmar

Mumbai: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും  BCCI അദ്ധ്യക്ഷനുമായ  സൗരവ് ഗാംഗുലിയുടെ ഹൃദയാഘാതം,  പരോക്ഷമായി  ആഘാതമായത്  Adani Wilmar ഗ്രൂപ്പിനാണ്. 

സൗരവ്  ഗാംഗുലി  (Sourav Ganguly) ഹൃദയാഘാതം മൂലം   ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനെ തുടർന്ന്  അദ്ദേഹം അഭിനയിച്ച  ഫോർച്യൂൺ ഓയിൽ  (Fortune Rice Bran Cooking Oil) സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അദാനി വിൽമർ (Adani Wilmar) പരസ്യം പിന്‍വലിച്ചു. 

ഹൃദയത്തെ ആരോഗ്യപരമായി നിലനിർത്തുന്ന ഒന്നായി ഫോർച്യൂൺ  കൂക്കിംഗ്  ഓയിൽ  പരസ്യത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഹൃദയാഘാതം മൂലം അവതാരകന്‍ തന്നെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത് ചോദ്യവും ഒപ്പം  ഏറെ വിമര്‍ശനവും പരിഹാസവും  ഉയര്‍ത്തിയിരുന്നു. 40 വയസ് കഴിഞ്ഞതോടെ എന്താ താങ്കള്‍ ജീവിതം മറക്കുമോ? ജീവിക്കാന്‍ മറന്നുപോകുമോ? എന്നായിരുന്നു പരസ്യം അവതരിപ്പിച്ചുകൊണ്ട് ഗാംഗുലി ചോദിച്ചത്..!!

Also read: ഗാം​ഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു; ആരോ​ഗ്യനിലയിൽ പുരോ​ഗതി

സൗരവ് ഗാംഗുലി  ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനെ തുടർന്ന് സോഷ്യല്‍ മീഡിയയില്‍  പരസ്യം ഏറെ  പരിഹാസം നേരിട്ടിരുന്നു.  തുടര്‍ന്നാണ് കമ്പനി നിര്‍ണ്ണായകമായ തീരുമാനം കൈക്കൊണ്ടത്. 

Also read: ഗാം​ഗുലിയെ ഹ‍ൃദയാഘാതത്തെ തുട‌ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ച് വേദനയെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ ശനിയാഴ്ച ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയനാക്കിയിരുന്നു.  ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News