Kolkata Airport Fire Update: കൊൽക്കത്ത വിമാനത്താവളത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (Airports Authority of India - AAI) അന്വേഷണം ആരംഭിച്ചു.
കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഏരിയയിൽ ബുധനാഴ്ച രാത്രി 9.12 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവം യാത്രക്കാർക്കിടയിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
എയർ കണ്ടീഷനിംഗ് സംവിധാനത്തിലെ തകരാറാണ് കൊൽക്കത്ത വിമാനത്താവളത്തിലെ തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നാണ് പശ്ചിമ ബംഗാൾ ഫയർ സർവീസസ് മന്ത്രി സുജിത് ബോസ് വ്യക്തമാക്കിയത്.
Also Read: NEET-UG 2023: നീറ്റ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞു, 19 കാരന്‍ ജീവനൊടുക്കി
കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ തീപിടിത്തത്തെ ക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി AAI വക്താവ് അറിയിച്ചു. വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഏരിയയിൽ ബുധനാഴ്ച രാത്രി 9.12 ഓടെയാണ് തീപിടിത്തമുണ്ടായത്. രാത്രി 9.40 ഓടെ തീ അണച്ചതായും 10.25 ന് ചെക്ക്-ഇൻ സേവനം പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടയ ഉടന്‍തന്നെ മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു, അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വിമാന സര്‍വീസുകളെ ഈ സംഭവം ബാധിച്ചിട്ടില്ല എന്നും AAI വക്താവ് വ്യക്തമാക്കി. തീപിടിത്തത്തില്‍ സുരക്ഷാ ചെക്ക് പോയിന്‍റിന്‍റെ ഒരു ഭാഗം കത്തിനശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...