7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഈ വർഷത്തെ രണ്ടാമത്തെ ഡിയർനസ് അലവൻസ് (ഡിഎ) പുതുക്കൽ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. ഡിഎ വർദ്ധനവ് ജൂലൈ 31-നകം (ഇന്ന്) പ്രഖ്യാപിക്കുമെന്ന് നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 3 ഓടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
ഇത്തവണ 4 ശതമാനം ഡിഎ വർദ്ധനവ് സാധ്യമാണെന്ന് വിലയിരുത്തുന്നത്. ആറ് ശതമാനം വരെയും വർധന ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. 4-ശതമാന മാണ് ഉറപ്പ്. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 18 മാസത്തേക്ക് ഡിഎ വർധന മരവിപ്പിച്ചിരുന്നു
ഇത് പുനരാരംഭിച്ചപ്പോൾ സർക്കാർ 11 ശതമാനം വർദ്ധനവാണ് ഒറ്റത്തവണ നൽകിയത്. 2021 ഒക്ടോബറിൽ ഇത് 31 ശതമാനത്തിലെത്തി, ഇപ്പോൾ അത് 34 ശതമാനമാണ്. ഏറ്റവും പുതിയ വർദ്ധന 4 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതോടെ ഇത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ 38 ശതമാനത്തിലെത്തും.
കൂടുന്ന ശമ്പളം
18,000 രൂപ അടിസ്ഥാന ശമ്പളത്തിന് പ്രതിവർഷം 8,640 രൂപയും 56,000 രൂപ അടിസ്ഥാന ശമ്പളത്തിന് 27,312 രൂപയുമായിരിക്കും കൂടുന്ന വർധന. നിലവിൽ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രതിമാസം 6120 രൂപയാണ് ഡിഎ ലഭിക്കുന്നത്.
ഈ തുക പ്രതിമാസം 6,840 രൂപയായി ഉയരാൻ സാധ്യതയുണ്ട്, ഇത് പ്രതിമാസ ഡിഎ 720 രൂപയും പ്രതിവർഷം 8,640 രൂപയുമായി വർദ്ധിപ്പിക്കും.
56,000 രൂപ അടിസ്ഥാന ശമ്പളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ പ്രതിമാസം ലഭിക്കുന്ന ഡിഎ 19,346 രൂപയാണ്, പ്രതീക്ഷിക്കുന്ന ഡിഎ വർദ്ധനയോടെ പ്രതിമാസം 2,276 രൂപ വർധിച്ച് 21,622 രൂപയാകും. ഇത് 27,312 രൂപയുടെ വാർഷിക വർധനയായി മാറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...