7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് Good News! ജൂലൈ മുതൽ Night Duty ക്ക് ലഭിക്കും പ്രത്യേക അലവൻസ്

7th Pay Commission Update: കഴിഞ്ഞ ഒരു വർഷമായി രാജ്യം മുഴുവൻ കൊറോണ വൈറസ് പാൻഡെമിക്കിനെ (Coronavirus Pandemic) നേരിടുകയാണ്. കൊറോണയുടെ രണ്ടാമത്തെ തരംഗം കൂടുതൽ അപകടകരമാണ്. കൊറോണ പകർച്ചവ്യാധിയുടെ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി സർക്കാർ നിരവധി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  

Written by - Ajitha Kumari | Last Updated : Apr 16, 2021, 05:40 PM IST
  • കഴിഞ്ഞ ഒരു വർഷമായി രാജ്യം മുഴുവൻ കൊറോണ വൈറസ് പാൻഡെമിക്കിനെ നേരിടുകയാണ്.
  • കൊറോണ പകർച്ചവ്യാധിയുടെ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി നിരവധി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
  • ദശലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർക്ക് ഈ മാറ്റങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് Good News! ജൂലൈ മുതൽ Night Duty ക്ക് ലഭിക്കും പ്രത്യേക അലവൻസ്

7th Pay Commission Latest Updates: കഴിഞ്ഞ ഒരു വർഷമായി രാജ്യം മുഴുവൻ കൊറോണ വൈറസിനെ നേരിടുകയാണ്. കൊറോണയുടെ രണ്ടാമത്തെ തരംഗം കൂടുതൽ അപകടകരമാണ്. കൊറോണ പകർച്ചവ്യാധിയുടെ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി നിരവധി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ദശലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർക്ക് ഈ മാറ്റങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ഈ കേന്ദ്ര ജീവനക്കാർക്ക് അവരുടെ മുടങ്ങിക്കിടന്ന ഡി‌എ (DA) വീണ്ടും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.  ഇപ്പോഴിതാ night duty ചെയ്യുന്ന ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത കൂടിയുണ്ട്.   ജൂലൈ മുതൽ DA, DR ലഭിക്കാൻ തുടങ്ങും  ഇതിനോടൊപ്പം നൈറ്റ് ഡ്യൂട്ടി അലവൻസും  (Night Duty Allowance) ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ.  

Also Read: 7th Pay Commission:കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ്, DA 11 ശതമാനം കൂടിയേക്കും!

രാത്രി ഡ്യൂട്ടി ചെയ്യുന്നവരുടെ ശമ്പളം വർദ്ധിക്കും

ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകൾ പ്രകാരം നൈറ്റ് ഡ്യൂട്ടി അലവൻസ് സംബന്ധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യക്തിഗത പരിശീലന വകുപ്പ് (DoPT) ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ നിയമങ്ങൾ സർക്കാർ കൊറോണ സമയത്താണ്   പുറപ്പെടുവിച്ചിരുന്നത്.  എന്നാൽ കൊറോണ കേസുകൾ വർധിച്ചപ്പോൾ എല്ലാത്തരം അലവൻസുകളും സർക്കാർ നിരോധിക്കുകയായിരുന്നു.  ജൂലൈ മുതൽ അലവൻസുകൾ വീണ്ടും ലഭിക്കാൻ തുടങ്ങുമ്പോൾ രാത്രി ഡ്യൂട്ടി ചെയ്യുന്ന കേന്ദ്ര ജീവനക്കാരുടെ ശമ്പളവും വർദ്ധിക്കും എന്നാണ് പ്രതീക്ഷ. 

രാത്രി ഡ്യൂട്ടിയ്ക്ക് പ്രത്യേക അലവൻസ് നൽകും

കേന്ദ്ര ജീവനക്കാർക്ക് രാത്രിയിൽ ഡ്യൂട്ടി (Night Duty) ചെയ്യുന്നതിന് പ്രത്യേക അലവൻസ് നൽകും എന്നാൽ അത് ശമ്പളത്തിന്റെ ഗ്രേഡ്  അടിസ്ഥാനത്തിലല്ല. നൈറ്റ് ഡ്യൂട്ടി അലവൻസ് ഇതുവരെ ജീവനക്കാരുടെ പ്രത്യേക ഗ്രേഡ് പേയുടെ അടിസ്ഥാനത്തിലാണ് ലഭിച്ചിരുന്നത്.  എന്നാൽ ഈ പുതിയ സമ്പ്രദായമനുസരിച്ച് രാത്രി അലവൻസ് നൽകുന്നത് ജീവനക്കാർക്ക് ഗുണം ചെയ്യുകയും ശമ്പളം വർദ്ധിപ്പിക്കുകയും ചെയ്യും.

Also Read: ഇനി കാത്തിരിക്കുന്നത് ഒരു പ്രണയ ചിത്രത്തിന് വേണ്ടി; വെളിപ്പെടുത്തലുമായി Manju Warrier 

രാത്രി ഡ്യൂട്ടി അലവൻസ് എങ്ങനെ തീരുമാനിക്കും?

രാത്രി ഡ്യൂട്ടി സമയത്ത് ഓരോ മണിക്കൂറിലും 10 മിനിറ്റ് വെയിറ്റേജ് നൽകും. സർക്കാർ നിർദ്ദേശമനുസരിച്ച് രാത്രി 10 മണി മുതൽ രാവിലെ 6 വരെ ചെയ്യുന്ന ഡ്യൂട്ടിയാണ് നൈറ്റ് ഡ്യൂട്ടിയായി കണക്കാക്കുന്നത്. നൈറ്റ് ഡ്യൂട്ടി അലവൻസിനുള്ള അടിസ്ഥാന ശമ്പള പരിധി പ്രതിമാസം 43,600 രൂപയുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുണ്ട്.

അലവൻസ് എത്ര അനുവദിക്കും?

നൈറ്റ് ഡ്യൂട്ടി അലവൻസ് നൽകുന്നതിനുള്ള കണക്കുകൂട്ടലും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഈ അലവൻസ് മണിക്കൂർ അടിസ്ഥാനത്തിലാണ് നടത്തുക.  ഇത് അടിസ്ഥാന ശമ്പളവും ഡിയർനസ് അലവൻസും 200 കൊണ്ട് ഹരിച്ചാണ് (BP+DA/200)നൽകുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിലാണ് ശമ്പളവും ഡിയർനസ് അലവൻസും കണക്കാക്കുന്നത്. രാത്രി ഡ്യൂട്ടിയിൽ ചേരുന്ന ദിവസമുള്ള അടിസ്ഥാന ശമ്പളത്തിന്റെ അതേ അടിസ്ഥാനത്തിൽ അലവൻസ് കണക്കാക്കും. രാത്രി ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമേ ഇത് ബാധകമാകൂ. എല്ലാ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാർക്കും ഇതേ ഫോർമുല ബാധകമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News