പശുത്തോല്‍ കച്ചവടം നടത്തിയെന്ന സംശയത്തിന്‍റെ പേരില്‍ നാലുയുവാക്കള്‍ക്ക്‌ മര്‍ദനം

Last Updated : Jul 12, 2016, 09:30 PM IST
പശുത്തോല്‍ കച്ചവടം നടത്തിയെന്ന സംശയത്തിന്‍റെ പേരില്‍ നാലുയുവാക്കള്‍ക്ക്‌ മര്‍ദനം

പശുത്തോല്‍ കച്ചവടം നടത്തുന്നുവെന്ന സംശയത്തിന്‍റെ പേരില്‍  നാലുയുവാക്കള്‍ക്ക്‌ മര്‍ദനം.പൊതു മദ്ധ്യേ ഒരു സംഘമാളുകള്‍  നാലുയുവാക്കളുടെ
ഷര്‍ട്ടഴിപ്പിച്ച് ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം മുന്നറിയിപ്പ് എന്ന പേരില്‍ വീഡിയോ ഇന്‍റര്‍നെറ്റില്‍ അപ്‍ലാോഡ് ചെയ്യുകയും ചെയ്തു. 

ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായതോടെ പൊലീസ് 3 പേരെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഗിര്‍ സോംനാഥിലാണ്  സംഭവം അരങ്ങേറിയത്.

 

 

Trending News