Bank Strike: 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കുമെന്ന് SBI

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്.  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്  (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 05:49 PM IST
  • വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്.
  • പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Bank Strike: 16, 17 തിയതികളില്‍  ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കുമെന്ന് SBI

New Delhi: വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്.  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്  (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (United Forum of Bank Unions -UFBU) പണിമുടക്കിന്  (Bank Strike)നോട്ടീസ് നൽകിയതായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (lBA) അറിയിച്ചു.  UFBU -യുടെ ഘടക യൂണിയനുകളിലെ അംഗങ്ങൾ, അതായത്. AIBEA, AIBOC, NCBE, AIBOA, BEFI, INBEF, INBOC എന്നിവയും പിന്തുണ പ്രഖ്യാപിച്ച് 2021 ഡിസംബർ 16, 17 തീയതികളിൽ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നടത്തും. പണിമുടക്ക് ദിവസങ്ങളിൽ ബാങ്ക് അതിന്‍റെ  ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, ബാങ്കിംഗ് സേവനങ്ങളെ  പണിമുടക്ക് ബാധിച്ചേക്കാം",  SBI ഡിസംബർ 10 ന് പുറത്തിറക്കിയ   എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. 

Also Read: Nirmala Sitharaman | സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാകില്ല; കേരളത്തിന്റെ ആവശ്യം തള്ളി

സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭാവിയിൽ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം അറിയിക്കുമെന്ന് AIBOC ജനറൽ സെക്രട്ടറി സഞ്ജയ് ദാസ് പറഞ്ഞു. 

ബാങ്ക് യൂണിയനുകളുടെ ഒരു കുടക്കീഴിലുള്ള സംഘടനയാണ് UFBU. PSB -കളെ സ്വകാര്യവത്കരിക്കാനുള്ള ഈ നീക്കം സമ്പദ്‌വ്യവസ്ഥയുടെ മുൻഗണനാ മേഖലകളെ സാരമായി ബാധിക്കുമെന്ന്  AIBOC വക്താക്കള്‍  വ്യക്തമാക്കി. സ്വാശ്രയ ഗ്രൂപ്പുകളിലേക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്കുമുള്ള വായ്പാ പ്രവാഹത്തെ ഇത് ബാധിക്കുമെന്നും  AIBOC വക്താക്കള്‍ പറഞ്ഞു. 

രാജ്യത്തെ മൊത്തം നിക്ഷേപത്തിന്‍റെ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണെന്നും അവ സ്വകാര്യ മൂലധനത്തിന് കൈമാറുന്നത് ഈ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാരുടെ പണം അപകടത്തിലാക്കാന്‍ ഉടയാക്കുമെന്ന്  സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 

അതേസമയം, ഈ സാമ്പത്തിക വർഷത്തിൽ രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര  സര്‍ക്കാര്‍ നടത്തുന്നത്.  2021ലെ ബജറ്റ് പ്രസംഗത്തില്‍ ഈ  വിവരം  കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News