മുംബൈ: മുംബൈയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിൽ വ്യാപകമായി നാശനഷ്ടം. കനത്ത മഴയിൽ മരം വീണതിനെ തുടർന്ന് ഒരാൾ മരിച്ചതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. രാവിലെ മുതല്‍ ആരംഭിച്ച മഴയില്‍ നിരവധി സ്ഥലങ്ങളില്‍ മരം വീണ് അപകടമുണ്ടായിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് പരിക്കേറ്റതായും ഷോർട്ട് സർക്യൂട്ടിന് കാരണമായതായും റിപ്പോർട്ടുകളുണ്ട്.
കൂടാതെ നഗരത്തിലെ വിവിധ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത തടസമുണ്ടായി. ചൊവ്വാഴ്ച മാത്രം മുംബൈ നഗരത്തില്‍ 104 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മുംബൈയിലും താനെയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു.
मुंबईकरांच्या कष्टाने जमा केलेल्या #FD लुटून मुंबई तुंबवून दाखवणाऱ्या घटनाबाह्य सरकारला याच तुंबलेल्या पाण्यात विसर्जन करण्याची वेळ आलेय. - बोरिवली पूर्व#MumbaiRain@AUThackeray pic.twitter.com/4kQtbRcupS
— Sandy Nikam (@SandyNikam12) June 28, 2023
സമീപത്തെ നദികളില്‍ നിന്ന് നഗരത്തില്‍ വെള്ളക്കെട്ട് തടയുന്നതിനായി മലിനജലം നീക്കം ചെയ്തതായി ബി.എം.സി മേധാവി അക്ബാല്‍ സിങ് ചാഹല്‍ അറിയിച്ചു. എത്രയും വേഗം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകും. നഗരത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിർദ്ദേശത്തെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...