ദെഹ്‌റാദൂണ്‍: ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് ഒരു പോലീസുകാരനടക്കം 16 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ചമോലിയില്‍ അളകനന്ദ നദീതീരത്താണ് അപകടം ഉണ്ടായത്. നമാമി ഗംഗേ പദ്ധതിപ്രകാരം അളകനന്ദ നദിക്ക് കുറുകേ നിര്‍മിച്ച പാലത്തിലുണ്ടായിരുന്നവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അതിൽ രണ്ട് പേരെ എയിംസിലും അഞ്ചുപേരെ ചമോലിയിലെ ഗോപേശ്വര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് അപകടം ഉണ്ടായത്.
വൈദ്യുതാഘാതമേറ്റ് വാച്ച്മാന്‍ മരിച്ചുവെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമ്പോള്‍ കൂടുതല്‍പ്പേര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പോലീസുകാര്‍ക്കും ഗ്രാമവാസികള്‍ക്കും ഉള്‍പ്പെടെയാണ് പരിക്കേറ്റത്. മരിച്ചവരില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടറും അഞ്ച് ഹോം ഗാര്‍ഡുമാരും ഉള്‍പ്പെടുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് പാലത്തിന്റെ കൈവരിയിലൂടെ വൈദ്യുതി കടന്നുപോയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ BSP ഒറ്റയ്ക്ക് പോരാടും, പരിഭവം ഉള്ളിലൊതുക്കി മായാവതി
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയാലെ മറ്റുകാര്യങ്ങൾ കണ്ടെത്താൻ സാധിക്കു എന്ന് ഉത്തരാഘണ്ഡ് എ.ഡി.ജി.പി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സംഭവത്തില്‍ ഉത്തരാഘണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്. പോലീസ്, എസ്.ഡി.ആര്‍.എഫ്. സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...