World Mental Day 2022: മാനസികമായി ശക്തരായിരിക്കാം.... പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാം

Mentally Stronger: 2022 ലെ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ പ്രമേയം "മാനസിക ആരോഗ്യവും ക്ഷേമവും എല്ലാവരുടെയും ആഗോള മുൻഗണനയാക്കുക" എന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 02:53 PM IST
  • കോവിഡ് മഹാമാരി മാനസികാരോഗ്യത്തിന് ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു
  • ഹ്രസ്വവും ദീർഘകാലവുമായ മാനസിക സമ്മർദ്ദങ്ങൾക്ക് ആക്കം കൂട്ടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ മാനസികാരോഗ്യത്തെ ദുർബലപ്പെടുത്തുകയും ചെയ്തു
  • ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവർ എന്നിവരെ സാരമായി ബാധിച്ചു
World Mental Day 2022: മാനസികമായി ശക്തരായിരിക്കാം.... പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാം

ലോക മാനസികാരോ​ഗ്യ ദിനം 2022: എല്ലാ വർഷവും ഒക്ടോബർ പത്തിന് ലോക മാനസികാരോ​ഗ്യ ദിനം ആചരിക്കുന്നു. 2022 ലെ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ പ്രമേയം "മാനസിക ആരോഗ്യവും ക്ഷേമവും എല്ലാവരുടെയും ആഗോള മുൻഗണനയാക്കുക" എന്നതാണ്. മാനസികാരോഗ്യം സംബന്ധിച്ചുള്ള അവബോധം ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. മാനസികാരോ​ഗ്യം സംബന്ധിച്ച അവബോധം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 1992 ഒക്ടോബർ പത്തിന് വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെ അന്നത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന റിച്ചാർഡ് ഹണ്ടർ, ആദ്യത്തെ ലോക മാനസികാരോഗ്യ ദിനം പ്രഖ്യാപിച്ചു. 1994 മുതൽ എല്ലാ വർഷവും, ഒക്ടോബർ പത്തിന് ലോക മാനസികാരോ​ഗ്യ ദിനമായി ആചരിക്കാൻ തുടങ്ങി.

കോവിഡ് മഹാമാരി മാനസികാരോഗ്യത്തിന് ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഹ്രസ്വവും ദീർഘകാലവുമായ മാനസിക സമ്മർദ്ദങ്ങൾക്ക് ആക്കം കൂട്ടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ മാനസികാരോഗ്യത്തെ ഈ മഹാമാരി ദുർബലപ്പെടുത്തുകയും ചെയ്തു. ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവർ എന്നിവരെ കോവിഡ് മഹാമാരി സാരമായി ബാധിച്ചു. മാനസികമായി എങ്ങനെ ശക്തരാകാമെന്നത് ഒറ്റരാത്രികൊണ്ട് പഠിക്കാൻ സാധിക്കുന്ന ഒന്നല്ല, അതിന് നിരന്തരമായ സമർപ്പണവും സമയവും ക്ഷമയും പരിശീലനവും ആവശ്യമാണ്. എന്നിരുന്നാലും, മാനസികമായി ശക്തരാകാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിൽ മാനസികമായി ശക്തരാകാൻ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ: World Mental Health Day 2022: ലോക മാനസികാരോ​ഗ്യ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും മനസ്സിലാക്കാം

ജീവിതത്തിൽ മാനസികമായി ശക്തരാകാനുള്ള അഞ്ച് കാര്യങ്ങൾ

1. പ്രയാസകരമായ സമയങ്ങളിൽ പോസിറ്റീവായിരിക്കാൻ ശ്രമിക്കുക: മാനസികാരോഗ്യം അത്യന്താപേക്ഷിതമാണ്. കാരണം പ്രയാസകരമായ സമയങ്ങളിൽ പോസിറ്റീവായിരിക്കാൻ അത് നിങ്ങളെ സഹായിക്കും. ജീവിതത്തിൽ എന്ത് സംഭവിക്കും എന്നതിനെ സംബന്ധിച്ച് നിങ്ങൾക്ക് പ്രവചിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. അതിനാൽ വെല്ലുവിളികളെ മറികടക്കാനും ജീവിതത്തിൽ സംഭവിക്കുന്ന എന്ത് കാര്യത്തെയും നേരിടാനും മാനസികമായി ശക്തരായിരിക്കുക.

2. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുക: നിങ്ങൾ ചെറിയതോ വലിയതോ ആയ എന്ത് കാര്യം ചെയ്യുമ്പോഴും, ഉദാഹരണത്തിന് നിങ്ങളുടെ പുതിയ ബിസിനസ്സ് ആരംഭിക്കുമ്പോഴോ പുതിയ ഭക്ഷണക്രമം സ്വീകരിക്കാൻ ശ്രമിക്കുമ്പോഴോ നിങ്ങൾ എപ്പോഴും ശ്രദ്ധയും അർപ്പണബോധവും പുലർത്തേണ്ടതുണ്ടെന്ന് ഓർക്കുക. ജീവിതത്തിലെ ഏത് ലക്ഷ്യവും നേടുന്നതിന് പ്രധാനമായ ഒരു കാര്യം ആവശ്യമാണ്, അത് നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് വളരുക എന്നതാണ്. കഠിനമായ സമയങ്ങളിലൂടെ കടന്നുപോകാനും ശക്തമായി അവയെ അഭിമുഖീകരിക്കാനും മാനസികമായി ശക്തരാകേണ്ടതുണ്ട്.

ALSO READ: World Mental Health Day 2022: മാനസികാരോ​ഗ്യം ഉറപ്പാക്കാൻ 'ടെലി മനസ്' പദ്ധതിയുമായി ആരോ​ഗ്യവകുപ്പ്

3. നിങ്ങളുടെ വികാരങ്ങൾ ആരോഗ്യകരമായ രീതിയിൽ നിയന്ത്രിക്കുക: വിഷമകരമായ സാഹചര്യങ്ങളിൽ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വികാരങ്ങളെ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കരുത്. നിസാരമായി വികാരങ്ങൾക്ക് അടിമപ്പെട്ട് പോകരുത്. നിങ്ങൾ മാനസികമായി ശക്തരായിരിക്കുമ്പോൾ, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനും സന്തോഷകരമായ ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയും. മാനസികമായി ശക്തരായിരിക്കുന്നത് ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാൻ നിങ്ങളെ സഹായിക്കും.

4. ശക്തമായ ബന്ധങ്ങൾ ഉണ്ടായിരിക്കുക: നിങ്ങൾ ജീവിതത്തിൽ വ്യതിചലിക്കുന്നുവെന്ന് തോന്നുമ്പോഴെല്ലാം ഓർക്കുക, ശക്തമായ ഒരു പിന്തുണാ സംവിധാനം ഉണ്ടായിരിക്കുന്നത് ​ഗുണകരമാണ്. നല്ല സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും പിന്തുണയുള്ളത് നിങ്ങൾക്ക് ശക്തി പകരും. മാനസികമായി പിന്തുണ നൽകാൻ നല്ല ബന്ധങ്ങൾ ഉണ്ടായിരിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

5. നോ പറയേണ്ട സാഹചര്യങ്ങളിൽ നോ പറയുക: ആളുകളെ പ്രീതിപ്പെടുത്തുക എന്നതിനേക്കാൾ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാൻ മറ്റൊന്നിനും കഴിയില്ല. ആളുകളോട് നോ പറയേണ്ട സാഹചര്യങ്ങളിൽ നോ പറയാൻ പഠിക്കുക. താൽപര്യമില്ലാത്ത കാര്യങ്ങൾ ചെയ്ത് മാനസിക സമ്മർദ്ദത്തിന് അടിമപ്പെടാതിരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News