ഇന്ന് ലോക ഹോമിയോപതി ദിനം (World Homeopathy Day) ആചരിക്കുകയാണ്. എല്ലാ വർഷവും ഏപ്രിൽ പത്തിനാണ് ലോക ഹോമിയോപ്പതി ദിനം ആഘോഷിക്കുന്നത്. ഹോമിയോപ്പതി മരുന്ന്കളുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. സാമുവൽ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്. പാരിസിൽ ജനിച്ച അദ്ദേഹം ഒരു ജർമൻ ആരോഗ്യ വിദഗ്ദ്ധനായിരുന്നു. ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സരീതി കണ്ടെത്തിയത് അദ്ദേഹമായിരുന്നു. 1843 ജൂലൈ 2 നാണ് അദ്ദേഹം മരിച്ചത്.
On the occasion of #WorldHomoeopathyDay, CCRH is organising a conference on the topic “Homoeopathy - Roadmap for Integrative Medicine” on the 10 & 11 April 2021 from 10 AM onwards.
You can watch the live-streaming of the inaugural event on the @moayush FB page & YouTube. pic.twitter.com/vhsuPiLamA
— Ministry of AYUSH (@moayush) April 9, 2021
'സിമിലിയ സിമിലിബസ് കുറാന്തൂർ' എന്ന നിയമത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിയാണ് ഹോമിയോപ്പതി (Homeopathy). ഒരുപോലെയുള്ളവയെ ഒരുപ്പോലെയുള്ളവ ഉപയോഗിച്ച് ചികിത്സിക്കാം എന്നതാണ് ഇതിന്റെ അർഥം. ഡോ. സാമുവൽ ഹാനിമാനാണ് ഇത് കണ്ടെത്തിയതും സമൂഹത്തിൽ അവതരിപ്പിച്ചതും.
ALSO READ: Covid Second Wave: Covid കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഏതുതരം Mask ആണ് ഉത്തമം?
താൻ കണ്ടെത്തിയ ഹോമിയോ മരുന്നുകൾ ഹാനിമാൻ സ്വന്തം ശരീരത്തിൽ തന്നെയാണ് പരീക്ഷിച്ചത്. സിൻചൊന്ന എന്ന ഡ്രഗിലാണ് (Drugs) ഹാനിമാൻ തന്റെ പരീക്ഷണങ്ങൾ ആരംഭിച്ചത്. നിരവധി പരീക്ഷണങ്ങൾക്ക് ശേഷം ഇത് മലേറിയ പോലുള്ള രോഗങ്ങൾക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. എംഡി ബിരുദമുണ്ടായിരുന്ന ഹാനിമാൻ പിന്നീട് പരിഭാഷകനായി ആണ് ജോലി ചെയ്‌തത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ഗ്രീക്ക്, ലാറ്റിൻ എന്നീ ഭാഷകളിലെ നിരവധി മെഡിക്കൽ ബുക്കുകൾ അദ്ദേഹം പരിഭാഷ ചെയ്തിട്ടുണ്ട്.
ALSO READ: Tooth Pain: നിരന്തരമായി പല്ല് വേദന ഉണ്ടാകാറുണ്ടോ? വേദന കുറയ്ക്കാൻ ചില പൊടികൈകൾ
ഇന്ത്യയിൽ (India) ഏറ്റവും പ്രചാരം നേടിയിട്ടുള്ള ചികിത്സ രീതിയിൽ ഒന്നാണ് ഹോമിയോപ്പതി. ഇന്ത്യയുടെ ഒരു മെഡിക്കൽ സിസിറ്റമായ AYUSH ലും ഹോമിയോപ്പതി ഉൾപ്പെട്ടിട്ടുണ്ട്. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉൾപ്പെട്ടതാണ് ആയുഷ്. ഈ വർഷത്തെ ലോക ഹോമിയോപ്പതി ദിനത്തിന്റെ തീം ഇന്റഗ്രേറ്റീവ് മെഡിസിനുള്ള വഴി തെളിക്കുകയെന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...